കൊച്ചി: ഫോർട്ട്കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദേശ വനിതക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജൂത വംശജയായ ആസ്ട്രേലിയൻ വനിത സാറ ഷെലൻസിക്കെതിരെ മട്ടാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് റദ്ദാക്കിയത്.
അനുമതിയില്ലാതെയാണ് പോസ്റ്റർ സ്ഥാപിച്ചതെന്നും പോസ്റ്റർ കീറിയത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് പൊലീസിന്‍റെ അന്തിമ റിപ്പോർട്ടിൽ പറയുന്നില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്.
പോസ്റ്ററിൽ ഏത് സംഘടനയുടേതെന്ന പേരുണ്ടായിരുന്നില്ല. പരാതിക്കാരന് നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലിൽ ഫോർട്ട്കൊച്ചി സന്ദർശിക്കാനെത്തിയ യുവതി ഫലസ്തീൻ അനുകൂല ബോർഡുകൾ കീറി നശിപ്പിക്കുകയായിരുന്നു. എസ്.ഐ.ഒ പ്രവർത്തകർ നൽകിയ പരാതിയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
അറസ്റ്റിലായെങ്കിലും ഡൽഹി ഹൈകോടതിയുടെ അനുമതിയോടെ നാട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് കേസ് റദ്ദാക്കാൻ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.