കൊച്ചി: കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ. ബി. അശോകിനെ നീക്കം ചെയ്തതിനെതിരായ ഹരജി ഹൈകോടതി തള്ളി.
നഷ്ടത്തിലുള്ള കെ.എസ്.ഇ.ബിയെ രക്ഷപ്പെടുത്താനുള്ള പരിഷ്കാരങ്ങൾ നടപ്പാക്കിയതിന്‍റെ പേരിലാണ് ഡോ. അശോകിനെ പദവിയിൽനിന്ന് മാറ്റിയതെന്നും ഇത് കമ്പനിയെ തകർക്കുമെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം മേട്ടുക്കട സ്വദേശി കെ.വി. ജയചന്ദ്രൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി.പി.ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി. സുരേഷ് കുമാർ സർക്കാറിലെ ഉന്നതരെ സ്വാധീനിച്ചാണ് അശോകിനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.