കൊച്ചി: മുൻകൂർ നോട്ടീസില്ലാെത സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്കെ തിരെ ഹൈകോടതി സ്വമേധയാ കേസെടുത്തു. മിന്നൽ ഹർത്താലുകൾ നിരോധിച്ചുകൊണ്ടുള്ള ഹൈകോടതി ഇടക്കാല ഉത്തരവിനെ മറികട ന്ന് ഹർത്താലിന് ആഹ്വാനം ചെയ്ത സംഭവത്തിലാണ് കോടതി ഇടപെടൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസെടു ത്തത്.
ഹർത്താലിന് ആഹ്വാനം ചെയ്തുള്ള ഡീൻ കുര്യാക്കോസിെൻറ ഫേസ്ബുക്ക് പോസ്റ്റ് സംസ്ഥാന സർക്കാർ ഹ ൈകോടതിക്ക് കൈമാറി. കോടതി നിർദേശം മറികടന്നാണ് ഹർത്താലിന് ആഹ്വാനം നടത്തിയെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇത് മൂലം പത്താം ക്ലാസ് മോഡൽ പരീക്ഷകൾ ഉൾപ്പെടെയുള്ളവ മാറ്റി വയ്ക്കേണ്ടി വന്നു. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഇന്ന് ഉണ്ടായിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.ഏതെങ്കിലും കക്ഷികൾ ഹർത്താൽ ആഹ്വാനം ചെയ്താലും സർക്കാർ സർവീസുകൾ നിർത്തിവയ്ക്കരുതെന്ന് കോടതി നിർദേശം നൽകി. വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിൽ എത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഹൈകോടതി നിർദേശിച്ചു.
മുൻകൂർ നോട്ടീസ് നൽകണമെന്ന ഇടക്കാല ഉത്തരവിലെ നിബന്ധന പാലിക്കാതെ ഹർത്താൽ ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിനെതിരെ കോടതി കേസെടുത്തിട്ടുണ്ട്. ഡീൻ ഫേസ്ബുക്കിലൂടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
ജനുവരി മൂന്നാം തീയതി നടന്ന ഹര്‍ത്താലിന് ശേഷമാണ് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചു കൊണ്ട് ഹൈകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിെൻറ ഉത്തരവിൽ ഏഴുദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താലിന് ആഹ്വാനം ചെയ്യരുതെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് രാത്രി ഡീൻ കുര്യാക്കോസ് സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.