െകാച്ചി: ഗെയിൽ പോലുള്ള പൊതു നൻമ ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പാക്കുേമ്പാൾ കുറച്ചു പേർ ബുദ്ധിമുട്ടുകൾ സഹിച്ചേ പറ്റൂവെന്ന ഹൈകോടതിയുടെ മുൻ ഉത്തരവ് പുറത്ത്. വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ച് ഇൗ വർഷം ഒാഗസ്റ്റ് നാലിന് പുറപ്പെടുവിച്ച ഉത്തരവാണ് പുറത്ത് വന്നത്.
അലൈൻമെൻറ് എന്തായാലും പൊതുനൻമയുള്ള പദ്ധതികൾ നടപ്പാക്കിയേ പറ്റൂ. പൊതുജനത്തിെൻറ അവകാശവും വ്യക്തിഗത അവകാശവും തമ്മിൽ തുലനം ചെയ്യേണ്ട ഘട്ടത്തിൽ പൊതു ആവശ്യത്തിന് തന്നെയാണ് മുൻതൂക്കം. ഗെയിൽ നടപ്പാക്കുന്നത് അകാരണമായി ഏറെ വൈകിയ സാഹചര്യത്തിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന തരത്തിൽ ഏതെങ്കിലും കോടതിയുടേയോ മറ്റേതെങ്കിലും അധികൃതരുടെയോ ഉത്തരവുകൾ നിലവിലുണ്ടെങ്കിൽ അതെല്ലാം നീക്കം ചെയ്യുന്നതായും ഡിവിഷൻബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഗെയിൽ പദ്ധതിയുടെ അലൈൻമെന്‍റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട സ്വദേശികളായ രണ്ടു പേർ നൽകിയ ഹരജിയിലാണ് അന്ന് കോടതി ഉത്തരവിട്ടത്. ആദ്യത്തെ അലൈൻമെന്‍റ് മാറ്റിയത് തങ്ങൾക്ക് ദോഷകരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയെ സമീപിച്ചത്. എന്നാൽ ആദ്യ അലൈൻമെന്‍റ് ജനവാസ കേന്ദ്രങ്ങളിലൂടെയായിരുന്നുവെന്നും പിന്നീട് പഞ്ചായത്ത് കൂടെ നിർദേശിച്ചതനുസരിച്ച് ജനവാസം കുറഞ്ഞ മേഖലയിലേക്ക് അലൈൻമെന്‍റ് മാറ്റിയതെന്ന ഗെയിലിന്‍റെ വിശദീകരണം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കി കടൽത്തീരത്തുകൂടി ഗെയില്‍ പൈപ്പിടുന്ന കാര്യം പരിഗണിക്കണമെന്ന് അഭിഭാഷക കമീഷൻ ഹൈകോടതിയെ അറിയിച്ചിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധ്യമെങ്കില്‍ അലൈന്‍മെൻറ് മാറ്റണമെന്നും വിദഗ്ധരുടെ നേതൃത്വത്തില്‍ സുരക്ഷ ഗുണനിലവാര പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടിൽ നിർദേശിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാതെ വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനെതിരെ ഹരിതസേന സമഗ്ര കാര്‍ഷിക ഗ്രാമവികസന സമിതിയുൾപ്പെടെ ഹരജികൾ സമർപ്പിച്ച സാഹചര്യത്തിലാണ് പദ്ധതിയുടെ സുരക്ഷ പരിശോധിക്കാന്‍ അഭിഭാഷക കമീഷനെ ഹൈകോടതി നിയോഗിച്ചത്.
വാല്‍വ് സ്േറ്റഷനുകളായി കണക്കാക്കിയിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയും ആശങ്കയുളവാക്കുന്നു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നൽകുന്ന നഷ്ടപരിഹാരം പര്യാപ്തമല്ല. കുറഞ്ഞ ഭൂമി മാത്രമുള്ളവര്‍ക്ക് ഈ നഷ്ടപരിഹാരത്തുക കൊണ്ട് മറ്റൊരു ഭൂമി വാങ്ങാനാവില്ല. പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത് പ്രധാനമായും നഗര പ്രദേശങ്ങളിലൂടെയാണ്. പാര്‍പ്പിടങ്ങളില്‍നിന്ന് 15 മീറ്റര്‍ അകലം സ്ഥാപിേച്ച പൈപ്പിടാവൂ എന്നാണ് വ്യവസ്ഥയെങ്കിലും പലയിടത്തും പാലിച്ചിട്ടില്ല. നല്ല ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ക്ലാസ് മൂന്നായി പരിഗണിച്ച് പൈപ്പ്ലൈൻ സ്ഥാപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കമീഷൻ, ഇത്തരം പ്രദേശങ്ങളെ ക്ലാസ് നാലാക്കി മാറ്റണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.