കൊച്ചി: വ്യാപാരസ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കുന്ന കാര്യത്തിൽ സർക്കാറിെൻറ നയപരമായ തീരുമാനമുണ്ടാകണമെന്ന് ഹൈകോടതി. ഏറെ ഗൗരവമുള്ള വിഷയമാണിത്. കോവിഡ് മാനദണ്ഡം പാലിച്ച് കട തുറക്കാൻ അനുവദിക്കണം. മാനദണ്ഡം പാലിക്കപ്പെടുന്നില്ലെങ്കിൽ അടപ്പിക്കണം. ഇക്കാര്യത്തിൽ പൊലീസ് നടപടി ഒരുപരിധിവരെ ആവശ്യമായിവരുമെന്നും ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കി.
െടസ്റ്റ് പോസിറ്റിവിറ്റി പരിശോധനയും ഇതിെൻറ അടിസ്ഥാനത്തിെല നിയന്ത്രണങ്ങളും സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാനും നിർദേശിച്ചു. തുണിക്കടകളും ജ്വല്ലറികളും എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. കൃഷ്ണൻ, നവാബ് ജാൻ എന്നിവർ നൽകിയ ഹരജിയിലാണ് കോടതി നിർദേശം.
എല്ലാ ദിവസവും കടകൾ തുറക്കാനാണ് ഐ.എം.എയുടെ ശിപാർശയെന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറക്കാൻ അനുവദിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ദുരന്തനിവാരണ അതോറിറ്റിയടക്കമുള്ള വിദഗ്ധസമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ആൾക്കൂട്ടം കുറക്കൽ സംസ്ഥാനത്ത് ഒരിടത്തും യാഥാർഥ്യമാകുന്നില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. സമൂഹ അകലം കൃത്യമായി പാലിക്കപ്പെടുന്നില്ല. ശീലമായതുകൊണ്ട് എല്ലാവരും മാസ്കിടുെന്നന്നത് മാത്രമാണ് മാറ്റം. ഇതുമാത്രമാണ് നിലവിലെ കോവിഡ് പ്രതിരോധമെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്നാൽ, ഇക്കാര്യത്തിൽ പൊതുജനംകൂടി സഹകരിച്ചാെല പരിഹാരം കാണാനാകൂവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. നടപടികൾ കർശനമാക്കിയാെല ശരിയായ രീതിയിൽ പൊതുജനം സഹകരിക്കുകയുള്ളൂവെന്ന് കോടതിയും പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്നതിൽ അപാകതയുണ്ടെന്ന് കോടതി സംശയം പ്രകടിപ്പിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ നിഷേധിച്ചു. രോഗലക്ഷണങ്ങളില്ലാത്തവരെ നിർബന്ധപൂർവം പരിശോധിക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. രോഗവ്യാപന സാധ്യത കൂടിയ മേഖലകളിൽ നിർബന്ധിത പരിശോധന നടത്തുന്നതുകൊണ്ടാണ് ദിേനന ഒരു ലക്ഷത്തിലേറെ പരിശോധനകൾ നടത്താൻ കഴിയുന്നതെന്ന് സർക്കാർ വ്യക്തമാക്കി. തുടർന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിശ്ചയിക്കലും ഇതിെൻറ അടിസ്ഥാനത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതും സംബന്ധിച്ച വിശദീകരണം തേടിയത്. വെള്ളിയാഴ്ച വ്യാപാരികളുമായി ചർച്ച നടത്താനിരിക്കെ ഹരജി കോടതിയിലുള്ള വിവരം മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിക്കാൻ കോടതി നിർദേശിച്ചു. ഹരജി ഈ മാസം 22ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.