കാമ്പസിൽ രാഷ്​ട്രീയം വേണ്ടെന്ന്​ വീണ്ടും ഹൈകോടതി

കൊച്ചി: കാമ്പസിൽ രാഷ്​ട്രീയം വേണ്ടെന്ന നിലപാട് ഒരിക്കൽ കൂടി​ ആവർത്തിച്ച്​ ഹൈകോടതി. പഠനവും രാഷ്​ട്രീയവും കാമ്പസിൽ ഒന്നിച്ച്​ പോവില്ല. കോട്ടയം മാന്നാനം കെ.ഇ കോളജ്​ സമർപ്പിച്ച കോടതിയലക്ഷ്യ  ഹരജി പരിഗണിക്കു​​േമ്പാഴാണ്​ ഹൈകോടതിയുടെ നിരീക്ഷണം.

പൊലീസ്​ സംരക്ഷണം ആവശ്യപ്പെട്ട്​ കോട്ടയം മാന്നാനം കെ.ഇ കോളജ്​ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഒരു കൂട്ടം വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഘെരാവോ ചെയ്യു​േമ്പാൾ പൊലീസ്​ നടപടിയെടുത്തില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോളജ്​ വീണ്ടും ഹരജി സമർപ്പിച്ചത്​. എന്തുകൊണ്ടാണ്​ വിദ്യാർഥികളെ പൊലീസ്​ അറസ്​റ്റ്​ ചെയ്യാതിരുന്നതെന്ന്​ കോടതി ചോദിച്ചു. 

നേരത്തെ പൊന്നാനി എം.ഇ.എസ്​ നൽകിയ ഹരജി പരിഗണിക്കു​േമ്പാഴാണ്​ വിദ്യാർഥി രാഷ്​ട്രീയത്തെ കുറിച്ച്​ ഹൈകോടതിയിൽ നിന്ന്​ നിർണായക നിരീക്ഷണമുണ്ടായത്​.  

Tags:    
News Summary - High court opinion on student politics-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.