ആദിവാസി മേഖലകളിൽ ലഹരി വ്യാപനം​: പൊലീസിനെ വിന്യസിച്ച്​ തടയണമെന്ന്​ ഹൈകോടതി

കൊ​ച്ചി: ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലേ​ക്ക്​ അ​ന​ധി​കൃ​ത മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഒ​ഴു​ക്കു​ന്ന​ത്​ ത​ട​യാ​ൻ പൊ​ലീ​സി​നെ വി​ന്യ​സി​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.

ഇ​ട​ക്കി​ടെ പൊ​ലീ​സ്, വ​നം അ​ധി​കൃ​ത​ര​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ ദു​ര​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച​ത​ട​ക്കം ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ ഉ​ത്ത​ര​വ്. മ​യ​ക്കു​മ​രു​ന്നും മ​ദ്യ​വും വ്യാ​ജ​മ​ദ്യ​വും മ​റ്റും ഊ​രു​ക​ളി​ലേ​ക്ക്‌ ക​ട​ത്തു​ന്ന​ത്‌ ത​ട​യു​ക, അ​വ​ശ്യ​വ​സ്‌​തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി അ​ട്ട​പ്പാ​ടി ആ​ദി​വാ​സി മേ​ഖ​ല​ക്ക്​ വേ​ണ്ടി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ വ​യ​നാ​ട്, മ​ല​പ്പു​റം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും ബാ​ധ​ക​മാ​ണെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​ർ​ദേ​ശ​ങ്ങ​ൾ ഇ​വി​ട​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ​ത്​ സം​ബ​ന്ധി​ച്ച്​ ക​ല​ക്​​ട​ർ​മാ​ർ മൂ​ന്ന്​ മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം.

അ​ന​ധി​കൃ​ത മ​ദ്യം, സ്​​ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം, അ​വി​വാ​ഹി​ത​രാ​യ അ​മ്മ​മാ​രു​ടെ വ​ർ​ധ​ന, അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ, ഭൂ​മാ​ഫി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ സ​ഹാ​യം വൈ​കി​പ്പി​ക്ക​ൽ, അ​ന​ധി​കൃ​ത റി​സോ​ർ​ട്ടു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​െ​ല ഹ​ര​ജി​ക​ളാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ശി​ശു​മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​െ​ന്ന​ന്നും ആ​ദി​വാ​സി ക്ഷേ​മ​ത്തി​ന്​ അ​നു​വ​ദി​ച്ച തു​ക വേ​ണ്ട​വി​ധം വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നു​മു​ള്ള പ​രാ​തി​ക​ളു​മു​ണ്ട്. അ​ട്ട​പ്പാ​ടി​യി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച്​ 2020 ന​വം​ബ​റി​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വാ​ണ്​ മ​റ്റ്​ മൂ​ന്ന്​ മേ​ഖ​ല​ക്കു​കൂ​ടി ബാ​ധ​ക​മാ​ക്കി​യ​ത്. ആ​ദി​വാ​സി​ക​ൾ​ക്ക്​ ന​ൽ​കി​യ സൗ​ക​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​റും ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ്​ അ​തോ​റി​റ്റി​യും സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - High court orders deployment of police to curb drug abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.