കൊച്ചി: ഹൈകോടതിയിൽനിന്ന് കേസ് ഫയലുകൾ നഷ്ടപ്പെട്ട സംഭവം മോഷണക്കുറ്റമെന്ന് മുൻ ഹൈകോടതി ജസ്റ്റിസ് ബി. കെമാൽപാഷ. ഫയൽ മോഷണം ക്രിമിനൽ കേസായതിനാൽ പൊലീസോ മറ്റ് ഏജൻസികളോ ആണ് അന്വേഷിക്കേണ്ടത്. ഹൈകോടതിയിലെ വിജിലൻസ് വിഭാഗത്തിന് ഇത്തരമൊരു വിഷയം അന്വേഷിക്കാൻ അധികാരമില്ല.
ഹൈകോടതി, കീഴ്കോടതി ജീവനക്കാരും കീഴ്കോടതികളിലെ ജുഡീഷ്യൽ ഒാഫിസർമാരുമായും ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ മാത്രമാണ് ഹൈകോടതി വിജിലൻസ് വിഭാഗത്തിന് അധികാരമുള്ളത്. അതിനാൽ, പൊലീസ് അന്വേഷണത്തിന് കോടതി ഉത്തരവിടുകയോ അന്വേഷണത്തിന് പരാതി നൽകുകയോ ആണ് വേണ്ടതെന്നും കെമാൽപാഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.