കൊച്ചി: പുതുതായി സ്വാശ്രയ കോളജുകളും കോഴ്സുകളും അനുവദിക്കേണ്ടെന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി ഹൈകോടതി ഡിവിഷൻ ബെഞ്ച് ശരിെവച്ചു. ആവശ്യത്തിനനുസരിച്ച് സ്വാശ്രയ കോളജുകള്‍ കൂണുപോലെ മുളച്ച് പൊന്തുന്നതിൽ തെറ്റില്ലെന്നും വിദ്യഭ്യാസത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമാണെന്നിരിക്കെ ഭരണപരമായ ഉത്തരവിലൂടെ അത് തടയാനാവില്ലെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. 2016 ആഗസ്റ്റ് 22ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ച് തള്ളി.
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറയുന്നതുമൂലം വിദ്യാർഥികൾ അന്യ സംസ്ഥാനത്തേക്ക് പോകേണ്ട സ്ഥിതിവിശേഷമുണ്ടെന്ന് കോടതി വിലയിരുത്തി. എന്നിട്ടും പുതിയ കോളജുകളോ കോഴ്സുകളോ വേണ്ടെന്നാണ് സർക്കാർ തീരുമാനം. വിദ്യാഭ്യാസം മൗലികാവകാശമാണ്. വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. പല തവണ പരിശോധന നടത്തി എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ഉറപ്പായ ശേഷമാണ് കോളജുകൾക്ക് സർവകലാശാല അഫിലിയേഷൻ നൽകുന്നത്. ഈ സമയത്താണ് സര്‍ക്കാറിെൻറ നിലപാട് ആരായേണ്ടതെന്ന്േകാടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.