കൊച്ചി: നോക്കുകൂലിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈകോടതി. നോക്കുകൂലി സമ്പദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്ന് ഹൈകോടതി പറഞ്ഞു. ട്രേഡ് യൂണിയന്‍ തീവ്രവാദം എന്നാ പ്രതിച്ഛായ കേരളത്തിനുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കൊല്ലത്തെ ഒരു ഹോട്ടൽ ഉടമ നൽകിയ പൊലീസ് സംരക്ഷണ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. നോക്കുകൂലി നൽകാത്തതിനാൽ ഹോട്ടലിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
തൊഴിലുടമ തൊഴില്‍ നിഷേധിച്ചാല്‍ ചുമട്ടുതൊഴിലാളി ബോര്‍ഡിനെയാണ് സമീപിക്കേണ്ടത്. ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ സംഘട്ടനത്തിലേക്ക് പോകുന്നത് നിർത്തണമെന്നും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ നിയമപരമായി നേരിടണമെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണമെന്നും കോടതി പറഞ്ഞു. വി.എസ്.എസ്.സിയിലേക്കുള്ള ചരക്കുകൾ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന ഹൈകോടതി ആവർത്തിച്ചു. ചുമട് ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ നിയമം കയ്യിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാകില്ല. നോക്കുകൂലിക്ക് നിരോധനമേർപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് നാണക്കേടാണെന്നും കോടതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.