കൊച്ചി: വൈക്കത്ത് ഹാദിയയുടെ വീട് സന്ദർശിച്ച് ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ രാഹുൽ ഇൗശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി വ്യാഴാഴ്ചവരെ തടഞ്ഞു. രാഹുൽ നൽകിയ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് 26 വരെ നീട്ടുകയായിരുന്നു.
ഹാദിയയുടെ പിതാവ് അശോകൻ നൽകിയ പരാതിയിൽ വിശ്വാസ വഞ്ചനക്കുറ്റം ചുമത്തിയാണ് വൈക്കം പൊലീസ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. വിശ്വാസ വഞ്ചനക്കുറ്റം നിലനിൽക്കില്ലെന്ന് വാക്കാൽ നിരീക്ഷിച്ച കോടതി, െഎ.ടി ആക്ട് പ്രകാരം നടപടികൾ തുടരാനാവുമോയെന്ന കാര്യം പൊലീസിന് പരിശോധിക്കാമെന്ന് പറഞ്ഞു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും വിശ്വാസ വഞ്ചനക്കുറ്റം നിലനിൽക്കുമോയെന്ന കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഹരജി വിശദവാദത്തിന് ഒക്ടോബർ 26ന് പരിഗണിക്കാൻ മാറ്റി.
ഇസ്‌ലാം സ്വീകരിച്ച ഹാദിയയുടെ വിവാഹം ഹൈകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ സംരക്ഷണയില്‍ വിട്ടു. ആഗസ്റ്റ് 17ന് വീട്ടിലെത്തിയ രാഹുല്‍ ഹാദിയയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെയും കുടുംബത്തിെൻറയും ചിത്രങ്ങള്‍ എടുക്കുകയും അനുവാദമില്ലാതെ ഫേസ്ബുക്കിലും മറ്റും പ്രസിദ്ധീകരിക്കുകയും ചെയ്തെന്നാണ് അശോകെൻറ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.