മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ്: തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈകോടതി

കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസിൽ തുടര്‍ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. ആറു മാസത്തേക്കാണ് സ്റ്റേ. മോഹന്‍ലാലിന്റെ ഹരജിയില്‍ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്.

കേസിന്‍റെ വിചാരണക്കായി നവംബർ മൂന്നിന് കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികളോട് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റിൽ നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികൾക്കാണ് ഇപ്പോഴത്തെ സ്റ്റേ.കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് ജോടി ആനക്കൊമ്പുകൾ കണ്ടെടുത്തിരുന്നു. തുടർന്നാണ്, ആനക്കൊമ്പുകൾ അനധികൃതമായി കൈവശം വെച്ചതിന് വനം വകുപ്പ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. സംഭവം പിന്നീട് ഏറെ വിവാദമായി. 

Tags:    
News Summary - High court stayed further proceedings in Mohanlals accused in ivory case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.