ഗുരുവായൂരിലെ കോടതി വിളക്കിൽ സ്വമേധയാ കേസെടുത്ത് ഹൈകോടതി

കൊച്ചി: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച കോടതി വിളക്കിൽ ഹൈകോടതി സ്വമേധയാ കേസെടുത്തു. ഹൈകോടതിക്ക് ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. കോടതി വിളക്ക് എന്ന പേരിൽ നടത്തരുതെന്ന ഹൈകോടതി നിർദേശം ലംഘിച്ചെന്നാണ്​ പരാതിയിൽ ഉണ്ടായിരുന്നത്.

2022ൽ കോടതി വിളക്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. വിഷയം നാളെ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് പരിഗണിക്കും. 

ഗുരുവായൂർ ഏകാദശി സമയത്ത് ചാവക്കാട് കോടതിയിലെ ജുഡീഷ്യൽ ഓഫിസർമാരും അഭിഭാഷകരും ചേർന്നാണ് കോടതി വിളക്ക് നടത്തുന്നത്. വർഷങ്ങളായി നടത്തി വരുന്ന വിളക്കാഘോഷമാണ് ഇത്. മതനിരപേക്ഷ സമൂഹത്തിൽ കോടതിവിളക്കെന്ന പേരിൽ ഒരു ചടങ്ങ് നടത്തുന്നത് ശരിയായ കാര്യമല്ലെന്നായിരുന്നു 2022ൽ ഹൈകോടതി ചൂണ്ടിക്കാട്ടിയത്. 

Tags:    
News Summary - High Court took up suo motu case in the Guruvayur court vilakku

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.