മലപ്പുറം: ലോക്ഡൗൺ സമയത്ത് അടച്ചിട്ട കേരള പ്രൈവറ്റ് (എയ്ഡഡ്) സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് ജില്ല കമ്മിറ്റി ഓഫിസിന് ഉയർന്ന വൈദ്യുതി ബിൽ നൽകിയതായി പരാതി. ഏപ്രില്‍ 25 വരെയുള്ള വൈദ്യുതി ബില്‍ അടവാക്കിയിട്ടും മാര്‍ച്ച് 21 മുതല്‍ ജൂലൈ 23വരെ അടഞ്ഞു കിടന്നിരുന്ന ഒാഫിസിന് കെ.എസ്.ഇ.ബിയുടെ 33,266 രൂപയാണ് വൈദ്യുതി ബില്‍.
ഉപയോഗിക്കാത്ത വൈദ്യുതിക്ക് വന്‍തുക ബില്‍ നല്‍കിയെന്നാരോപിച്ച് അസോസിയേഷന് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഉപയോഗിക്കാത്ത വൈദ്യുതിക്ക് അധികമായി ഈടാക്കിയ ചാര്‍ജ് തിരിച്ചു നല്‍കണമെന്നും വൈദ്യുതി മോഷണം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. അസോസിയേഷന് സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ല പ്രസിഡൻറ് കെ.വി.കെ. ഹാഷിം കോയ തങ്ങള്‍, ജില്ല ജന. സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.