തിരുവനന്തപുരം: റെയിൽവേ മന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകിയ സാഹചര്യത്തിൽ അതി വേഗ റെയിൽപദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുന്നു. സാധ്യതാപഠനറിപ്പോര്‍ട്ട് പ് രകാരം 1226 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
നിലവിെല ട്രാക്കിന് സമാന്തരമായി പു തിയ പാത പോകുന്ന ഭാഗത്ത് റെയില്‍വേക്കുള്ള അധിക ഭൂമി പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയ ില്വേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഉദ്ദേശം 200 ഹെക്ടര്‍ ഭൂമി ഈ നിലയില്‍ ലഭിക്കും. ബാക് കി ഏറ്റെടുത്താല്‍ മതി. സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് ആവശ്യമായ ലാൻഡ് അക്വിസി ഷന് സെല്ലുകള്‍ ഉടൻ ആരംഭിക്കാനും മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
റെയില്‍വേക്കും സംസ്ഥാനസര്‍ക്കാറിനും തുല്യ ഓഹരിയുള്ള കമ്പനിയാണ് 66,000 കോടി രൂപ ചെലവ് വരുന്ന പദ്ധതി ഏറ്റെടുക്കുന്നത്. ഇതിനുള്ള വായ്പക്ക് ജര്‍മന്‍ ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ബാങ്ക്, ജപ്പാന് ഇൻറര്‍നാഷനല്‍ കോഓപറേഷന്‍ ഏജന്‍സി (ജൈക്ക) എന്നിവയുമായി ചര്‍ച്ച നടക്കുകയാണ്.
തിരുവനന്തപുരത്തുനിന്ന് ഒന്നരമണിക്കൂര്‍കൊണ്ട് കൊച്ചിയിലും നാലുമണിക്കൂര്‍കൊണ്ട് കാസര്‍കോട്ടും എത്താന്‍ കഴിയുന്ന വിധത്തിലാണ് 532 കി.മീറ്റർ നീളമുള്ള പാത. ആകാശസർവേയും ട്രാഫിക് സർവേയും പൂര്‍ത്തിയായി. 2020 മാര്‍ച്ചില്‍ അലൈന്‍മെൻറിന് അവസാനരൂപമാകും. ഈവര്‍ഷംതന്നെ നിര്‍മാണം ആരംഭിക്കാനും 2024ല്‍ പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യം.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂര്‍, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് എന്നീ സ്റ്റേഷനുകളാണുണ്ടാവുക. പദ്ധതി യാഥാർഥ്യമായാല്‍ റോഡുകളിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ദിവസം 7500 കാെറങ്കിലും റോഡില്‍ ഇറങ്ങില്ല. അഞ്ഞൂറോളം ചരക്കുലോറികള്‍ റെയില്‍മാര്‍ഗമുള്ള ചരക്കുനീക്കത്തിലേക്ക് മാറും. ദേശീയപാതകളിലെ അപകടം കുറക്കാന്‍ ഇതുവഴി കഴിയുമെന്നും പ്രതീക്ഷിക്കുന്നു. സൗരോര്‍ജം പോെല ഹരിതോര്‍ജം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്. നിര്‍മാണഘട്ടത്തില്‍ വര്‍ഷം അരലക്ഷം പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
മന്ത്രി ജി. സുധാകരന്, ചീഫ്സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, കേരള റെയില്‍ െഡവലപ്മെൻറ് കോര്പറേഷന് എം.ഡി വി. അജിത്കുമാര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.