10 ജില്ലകളിൽ സൂര്യാതപത്തിന് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളി​ലും സൂ​ര്യാ​ത​പ​ത്തി​ന് സാ​ധ്യ​ത. ഞാ​യ​റാ​ഴ്​​ച തി​രു​വ​ന​ന ്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ല്‍ ഉ​യ​ര്‍ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ല്‍ നി​ന്ന്​ ര​ണ്ട് മു​ത​ല്‍ മൂ​ന്ന് ഡി​ഗ്രി​വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

25, 26 തീ​യ​തി​ക​ളി​ൽ കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ൽ നി​ന്ന് മൂ​ന്ന് -നാ​ല് ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്‌, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല ര​ണ്ട് - മൂ​ന്ന് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ഉ​യ​രാ​ം. ഇ​ന്ന​ലെ ആ​ല​പ്പു​ഴ മൂ​ന്ന് ഡി​ഗ്രി​യും കോ​ഴി​ക്കോ​ട്, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ 2.2 ഡി​ഗ്രി​യും പാ​ല​ക്കാ​ട് 2.4 ഡി​ഗ്രി​യും ചൂ​ട് ഉ​യ​ർ​ന്നു. താ​പ​മാ​പി​നി​യി​ൽ ശ​നി​യാ​ഴ്​​ച ഏ​റ്റ​വും കൂ​ടി​യ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് പാ​ല​ക്കാ​ട് -39.1 ഡി​ഗ്രി. കു​റ​വ് പു​ന​ലൂ​രി​ൽ 22.5 ഡി​ഗ്രി.

Tags:    
News Summary - High Temperature- Heat Wave - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.