കണ്ണടച്ച് തുറക്കുമ്പോഴേക്കും തുഷാരഗിരിയിൽ മലവെള്ളപ്പാച്ചിൽ; ജീവനും കൊണ്ട് ഓടി സഞ്ചാരികൾ -VIDEO

കോഴിക്കോട്: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരിയിൽ ബുധനാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലിൽ നടുങ്ങി സഞ്ചാരികൾ. നിമിഷ നേരംകൊണ്ടാണ് മലവെള്ളം കുത്തിയൊഴുകിയത്. സഞ്ചാരികൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. മലവെള്ളപ്പാച്ചിലിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അവധി ദിനമായതിനാൽ ഏറെ സഞ്ചാരികളുണ്ടായിരുന്നു. മേഖലയിൽ ആ സമയത്ത് മഴയുണ്ടായിരുന്നില്ല. എന്നാൽ, പൊടുന്നനെ മലവെള്ളം കുത്തിയൊഴുകുകയായിരുന്നു. തുഷാരഗിരി വനമേഖലയിൽ പെയ്ത കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്

Full View


Tags:    
News Summary - high water flow in thusharagiri waterfall due to rain in forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.