കൊച്ചി: അക്കൗണ്ട് തുറക്കുന്നതടക്കമുള്ള ഇടപാടുകൾക്ക് ആധാർ കാർഡ് നിർബന്ധപൂ ർവം ആവശ്യപ്പെടരുതെന്ന് രാജ്യത്തെ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതിയംഗവും ലീഗൽ വിങ് കൺവീനറുമായ ചേരാനല്ലൂർ സ്വദേശി വി.െക. റഫീഖ് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
സേവിങ്സ് ബാങ്ക് തുടങ്ങാൻ ഇന്ത്യൻ ബാങ്കിെൻറ ഇടപ്പള്ളി ശാഖയെ സമീപിച്ച ഹരജിക്കാരനോട് ആധാർ കാർഡ് നിർബന്ധപൂർവം ആവശ്യപ്പെെട്ടന്നും ഇതിനെതിരെ റിസർവ് ബാങ്കിന് പരാതി നൽകിയിട്ടും ഗുണമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.