കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡുകൾ തുടർന്നും സ്ഥാപിക്കുന്നതു തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടിെയന്തെന്ന് ഹൈകോടതി. വിശദീകരണം നൽകാൻ നിർദേശിച്ച കോടതി കേസ് നവംബർ 13ന് പരിഗണിക്കാൻ മാറ്റി. ആലപ്പുഴ കറ്റാനത്തെ പള്ളിക്കു മുന്നിൽ സ്ഥാപിച്ച അനധികൃത ബോർഡ് നീക്കാൻ അധികൃതർ നൽകിയ ഹരജിയാണ് കോടതി പരിഗണനയിലുള്ളത്. ഹരജിയിൽ ഹൈേകാടതിയെ സഹായിക്കാൻ നിയോഗിച്ച അമിക്കസ്ക്യൂറിയുടെ അനുബന്ധ റിപ്പോർട്ട് കഴിഞ്ഞദിവസം സമർപ്പിച്ചിരുന്നു. ഇതും കോടതി പരിശോധിച്ചു.
അടുത്ത തെരഞ്ഞെടുപ്പ് കാലത്ത് ഫ്ലക്സ് ബോർഡുകളുടെ അതിപ്രസരത്തിനുള്ള സാധ്യതയാണുള്ളതെന്ന് അമിക്കസ്ക്യൂറി റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും പരിപാടികളുമായി ബന്ധപ്പെട്ട ഫ്ലക്സ്, പരസ്യബോർഡുകൾ നഗരങ്ങളിൽ വ്യാപകമാണ്. ഇടക്കാല ഉത്തരവുണ്ടായിട്ടും തിരുവനന്തപുരം നഗരത്തിലെ അനധികൃത ബോർഡ് നീക്കാൻ അധികാരമുള്ള കോർപറേഷൻ സെക്രട്ടറിയോ പൊലീസോ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോ നടപടിയെടുത്തിട്ടില്ല. കാൽനടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിൽ നടപ്പാതകളിൽ കടയുടമകൾ ബോർഡ് സ്ഥാപിക്കുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ കൂറ്റൻ ഫ്ലക്സ് ബോർഡ് അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെയും മറ്റും ബോർഡ് അനധികൃതമായി സ്ഥാപിക്കുന്നതു ചോദ്യംചെയ്യുന്നവരെ കൈയേറ്റം ചെയ്യുന്ന സാഹചര്യവുമുണ്ട്.
നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിലും റോഡിെൻറ മീഡിയനുകളിൽ വാഹന യാത്രക്കാരുടെ കാഴ്ചമറക്കുന്ന തരത്തിലും ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. നഗരസൗന്ദര്യത്തെ ബാധിക്കുന്നതരത്തിൽ സിനിമ പരസ്യബോർഡും യഥേഷ്ടമുണ്ട്. അനധികൃത ബോർഡ് നീക്കംചെയ്യുന്നുണ്ടെങ്കിലും ദിനംപ്രതി പുതിയ ബോർഡുകളും ബാനറുകളും കൊച്ചി നഗരത്തിലും പ്രത്യക്ഷപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.പാതയോരങ്ങളിലെ മരങ്ങളിൽ അശ്രദ്ധമായി കെട്ടിത്തൂക്കിയ അനധികൃത ബോർഡുകൾ കാൽനടക്കാർക്ക് ഭീഷണിയാണ്. ഒക്ടോബർ 15നകം അനധികൃത ബോർഡ് നീക്കണമെന്ന ഇടക്കാല ഉത്തരവുണ്ടായിട്ടും ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.