കൊച്ചി: വൈദ്യുതി ഉപയോഗത്തിെൻറ കണക്ക് മാസംതോറും എടുക്കണമെന്ന ഹരജിയിൽ ഹൈകോടതി കെ.എസ്.ഇ.ബിയുടെ വിശദീകരണം തേടി. രണ്ടുമാസം കൂടുമ്പോൾ റീഡിങ് എടുക്കുന്ന രീതി ബിൽ നിരക്ക് ഉയരാൻ കാരണമാകുന്നതായി ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശി വിനയകുമാർ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിർദേശം. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
രണ്ടുമാസം കൂടുമ്പോൾ റീഡിങ് എടുത്ത് ശരാശരി കണക്കാക്കി തുക നിശ്ചയിക്കുന്ന രീതിയാണ് നിലവിൽ. ഒരുമാസത്തെ വൈദ്യുതി ഉപഭോഗം 250 യൂനിറ്റ് കടന്നാൽ നിരക്ക് ഗണ്യമായി വർധിക്കും. ഒരു മാസത്തെ ഉപയോഗം 250 യൂനിറ്റ് കടന്നാൽ സ്ലാബ് മാറും. അതോടെ ഒന്നുമുതൽ മുഴുവൻ യൂനിറ്റിനും ഉയർന്ന ബിൽ അടക്കാൻ ഉപഭോക്താക്കൾ നിർബന്ധിതരാവുന്നു.
വൈദ്യുതി ഉപയോഗം കുറഞ്ഞവർക്ക് രണ്ടുമാസം കൂടുമ്പോൾ റീഡിങ് എടുക്കുന്നത് സഹായകരമാണെങ്കിലും ഭൂരിപക്ഷം ഉപഭോക്താക്കൾ ഈ സംവിധാനം മൂലം ഉയർന്ന സ്ലാബിൽ ഉൾപ്പെടുകയാണ്. ഇതേതുടർന്ന് ലോക്ഡൗൺ കാലത്ത് മിക്ക ഉപഭോക്താക്കൾക്കും ഉയർന്ന തുക അടക്കേണ്ട അവസ്ഥയുണ്ടാക്കിെയന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.