കൊച്ചി: പത്തനംതിട്ടയില്‍നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അനാവശ്യ പ്രസ്താവനകൾ വേണ്ടെന്ന് ഹൈകോടതി. ജസ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവടക്കം നൽകിയ ഹേബിയസ്കോർപസ് ഹരജി പരിഗണിക്കവേയാണ് ഇൗ നിർദേശം.
ജസ്നയെ കാണാതായ പരാതി സംബന്ധിച്ച് പി.സി. ജോർജ് എം.എൽ.എ നടത്തിയ പ്രസ്താവന ആക്ഷേപകരമാണെന്നതടക്കം പിതാവിെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ ഇടപെട്ടത്. കുട്ടിയെ കാണാതെപോയതല്ലെന്നും അടുത്ത ബന്ധുവിനെ ചോദ്യം ചെയ്താൽ ജസ്നയെക്കുറിച്ച് അറിയാൻ കഴിയുമെന്നുമാണ് പി.സി. ജോർജ് പറഞ്ഞത്.
ഏതുതരം ചോദ്യം ചെയ്യലിനും ആരോപണ വിധേയനായ ബന്ധു തയാറാണെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. നാര്‍കോ അനാലിസിസ്പോലും നടത്താവുന്നതാണ്. എം.എൽ.എയുടെ പ്രസ്താവന അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നതായും അഭിഭാഷകന് ചൂണ്ടിക്കാട്ടി. കേസ് 25ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.