കൊച്ചി: കെ.എസ്.ഇ.ബി ജീവനക്കാരുടെ ശമ്പള വിതരണം വൈകരുതെന്ന് ഹൈകോടതി. കെ.എസ്.ഇ.ബി ജീവനക്കാരുടെ ആറുദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്ക് പിടിച്ചുവെക്കാനുള്ള സർ ക്കാർ വിജ്ഞാപനം രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്ത ജസ്റ്റിസ് ബെച്ചു കുര്യൻ തോമസി െൻറ ഉത്തരവിലാണ് ശമ്പളം വൈകരുതെന്ന നിർദേശവും ഉൾപ്പെടുത്തിയത്.
ശമ്പളം പിടിച്ചുവെക്കൽ ഉത്തരവിനെതിരെ യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് അടക്കം നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മറ്റ് ചില സംഘടനകൾ നൽകിയ ഹരജിയിൽ സർക്കാർ ഉത്തരവ് ഹൈകോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഈ ഇടക്കാല ഉത്തരവ് ഈ ഹരജിയിലും ബാധകമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ശമ്പളവിതരണം വൈകുമെന്ന് ആശങ്കയുണ്ടെന്നും ൈവകരുതെന്ന ഉത്തരവുകൂടി പുറപ്പെടുവിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഈ നിർദേശംകൂടി ഉൾപ്പെടുത്തിയത്.
എന്നാൽ, ശമ്പള വിതരണത്തിൽ സ്വാഭാവിക വൈകലുണ്ടാകാമെന്നും ഇത്തരമൊരു ഉത്തരവ് നൽകിയാൽ അതിെൻറ മറവിൽ അനാവശ്യമായി കോടതിയലക്ഷ്യ ഹരജികൾ ഉണ്ടാകാമെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ശമ്പളം വൈകാമെന്ന ആശങ്കയുടെ പേരിൽ ഇത്തരമൊരു ഉത്തരവ് നൽകരുതെന്നും ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി നേരിടുന്ന ശമ്പള പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാറിെൻറ വാദം. എന്നാൽ, കെ.എസ്.ഇ.ബിയുെടയും െക.എസ്.ആർ.ടി.സിയുെടയും കാര്യങ്ങൾ വ്യത്യസ്തമാണെന്ന് കോടതി നിരീക്ഷിച്ചു. ശമ്പളം നൽകേണ്ടത് കെ.എസ്.ഇ.ബി ലിമിറ്റഡ് കമ്പനിയാണ്. അവർക്ക് ബാധകമായ ഉത്തരവിനെ സർക്കാർ എതിർക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു. കോടതിയലക്ഷ്യം വരുകയാണെങ്കിൽ അപ്പോൾ ഇക്കാര്യം പരിഗണിക്കാമെന്ന നിലപാടും കോടതി സ്വീകരിച്ചു.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് തുക പിടിക്കുന്നതും കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. ചട്ട ഭേദഗതികൾ വരുത്താതെയും നിയമപരമായിട്ടല്ലാതെയും പൊതുമേഖല സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും ബാധകമാക്കരുതെന്ന ആവശ്യമുന്നയിച്ച് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് കീഴിലെ േഫാറം ഫോർ ജസ്റ്റിസ് അടക്കം സംഘടനകൾ നൽകിയ ഹരജിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.