െകാച്ചി: കമ്യൂണിസ്റ്റ് ഭരണമുള്ള സംസ്ഥാനത്ത് ജന്മിത്ത സംവിധാനത്തിലാണോ കാര്യങ്ങൾ നടത്തുന്നതെന്ന് ഹൈകോടതി. സർക്കാർ സ്വാശ്രയ മാനേജ്മെൻറുകളുടെ കൈയിലെ കളിപ്പാവയാണെന്നും ന്യൂനപക്ഷ വിദ്യാർഥികളെ കൊള്ളയടിക്കുകയാണ് ന്യൂനപക്ഷങ്ങളുടെ പേരിലുള്ള സ്ഥാപനങ്ങള്‍ ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വിമർശിച്ചു. സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവേയാണ് സർക്കാറിെനയും സ്വാശ്രയ മാനേജ്മെൻറുകളെയും ഹൈകോടതി രൂക്ഷമായ ഭാഷയിൽ വാക്കാൽ വിമർശിച്ചത്. സ്വാശ്രയ കോളജുകളിലെ പ്രവേശന നടപടികൾ വിശദീകരിക്കാൻ െചാവ്വാഴ്ച കോടതിയിൽ നേരിട്ട് ഹാജരായ പ്രവേശന കമീഷണർ ഡോ. എം.ടി. റെജുവിെനയും വിമർശിച്ചു.
കൗണ്‍സലിങ് നടപടിക്രമങ്ങളെ കൊല്ലുകയാണ് സർക്കാർ ചെയ്യുന്നത്. ഒരു കാര്യവും മുന്‍കൂട്ടി തീരുമാനിക്കുന്നില്ല. മെഡിക്കൽ പ്രേവശനവുമായി ബന്ധപ്പെട്ട് മറ്റൊരു സംസ്ഥാനത്തും ഇത്രയധികം അരാജകത്വമില്ല. പ്രവേശനം കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. വളരെ ലളിതമായ പ്രക്രിയയെയാണ് സങ്കീർണമാക്കിയത്. ബാങ്ക് ഗാരൻറി പ്രവേശന പരീക്ഷ കമീഷണറുടെ പേരില്‍ നല്‍കണമെന്ന് ഉത്തരവിട്ടെങ്കിലും കോളജ് പ്രിന്‍സിപ്പല്‍മാരുടെ പേരില്‍ നല്കിയാല് മതിയെന്നാണ് കമീഷണര്‍ വിജ്ഞാപനം ഇറക്കിയത്. ഉദ്യോഗസ്ഥ മേധാവിത്വമാണ് ഇതിന് കാരണം. അർഹരായ കുട്ടികളുടെ അവസരം ഇല്ലാതാക്കി. സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും വിധികളിൽനിന്ന് വ്യതിചലിച്ച് നടപടികൾ സ്വീകരിച്ച എൻട്രൻസ് കമീഷണർ നിലവിലെ സംവിധാനമെല്ലാം തകർത്തു. മറ്റാരുടെയോ നിര്‍ദേശപ്രകാരമാണ് കമീഷണർ പ്രവര്‍ത്തിക്കുന്നത്. ഇത് അനിശ്ചിതാവസ്ഥയുണ്ടാക്കുന്നു.
സാമ്പത്തികസ്ഥിതി അടക്കം പ്രത്യേക സാഹചര്യം പരിഗണിച്ചാണ് കോടതി പ്രവേശനവുമായി ബന്ധപ്പെട്ട സ്കീം ഉണ്ടാക്കിയത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വേവലാതി ഒഴിവാക്കാനായിരുന്നു ഇത്. ബാങ്ക് ഗാരൻറിയുടെ വ്യവസ്ഥ ലംഘിച്ച കമീഷണറും സർക്കാറും എല്ലാ സംവിധാനവും തകര്‍ക്കുകയാണ് ചെയ്തത്. ഇത് മറ്റാരെയെങ്കിലും സഹായിക്കാനാണെന്ന് സംശയിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളുടെ താല്പര്യം സംരക്ഷിക്കലാണ് നിങ്ങളുടെ ഉത്തരവാദിത്തം.
വിദ്യാഭ്യാസത്തിെൻറ കാര്യത്തിൽ കേരളം വളരെ മുന്നിലാണെന്ന് പുറത്തുനിന്ന് നോക്കുമ്പോൾ തോന്നുമെങ്കിലും കാര്യങ്ങളെല്ലാം ആശയക്കുഴപ്പത്തിലായ അവസ്ഥയിലാണ്.
90 ശതമാനം ജനങ്ങള്‍ക്കും ഇവിടത്തെ കളങ്കം മനസ്സിലാവുന്നില്ല. കേരളം ദൈവത്തിെൻറ സ്വന്തം നാടെന്നാണ് അവര്‍ വിചാരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. എന്നാൽ, പ്രവേശന നടപടികൾ നന്നായി പുരോഗമിക്കുന്നുണ്ടെന്നായിരുന്നു പ്രവേശന കമീഷണറുടെ വാദം. ഫീസിെൻറ കാര്യത്തിൽ വ്യക്തതയില്ലാതെ പോയതാണ് ചില പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. വ്യക്തതയില്ലെങ്കിൽ കോടതിയെ സമീപിച്ചിരുന്നോയെന്നും എൻട്രൻസ് കമീഷണർക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതിക്ക് വിടണമോയെന്നും കോടതി ആരാഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളോട് സഹാനുഭൂതിയുണ്ടെങ്കില്‍ മാനേജ്മെൻറുകള്‍ ഫീസ് കുറക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി. നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ കൊള്ളയടിക്കുകയാണ്. സംവരണം അവര്‍ക്ക് പ്രതിബന്ധമാണെന്നും കോടതി പറഞ്ഞു. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍, ഡെൻറല്‍ കോളജുകളില്‍ ആ സമുദായത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യുന്ന സീറ്റുകളില്‍ പ്രവേശനം തേടുന്നവര്‍ക്ക് എവിടെ നിന്നാണ് ന്യൂനപക്ഷ, സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കേണ്ടതെന്ന ചോദ്യവും കോടതി ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.