അവയവദാനം: പൊതുജനങ്ങൾക്കും​ നിർദേശം സമർപ്പിക്കാമെന്ന്​ ഹൈകോടതി 

കൊ​ച്ചി: അ​വ​യ​വ​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്ന്​ ഹൈ​കോ​ട​തി. ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ സെ​ക്ര​ട്ട​റി​ക്ക്​ സ​മ​ർ​പ്പി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ഗു​ണ​ക​ര​മാ​ണെ​ന്നു​ക​ണ്ടാ​ൽ അ​തു​കൂ​ടി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു. അ​വ​യ​വം ദാ​നം ​ചെ​യ്യു​ന്ന​യാ​ൾ​ക്ക്​ വി​വി​ധ ത​ര​ത്തി​ലു​ള്ള ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​വ​യ​വ​ദാ​നം ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണെ​ന്നു​കാ​ണി​ച്ച്​ മ​ല​പ്പു​റം മേ​ൽ​മു​റി അ​ധി​കാ​രി​ത്തൊ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ന്നാ​സ​ർ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​യാ​ണ്​ ഉ​ത്ത​ര​വ്.

അ​വ​യ​വ​ദാ​ന​ത്തി​ലെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ആ​രോ​ഗ്യ കു​ടും​ബ​​ക്ഷേ​മ വ​കു​പ്പ്​ ഫെ​ബ്രു​വ​രി 15നാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2017ലെ ​ഹൈ​കോ​ട​തി വി​ധി​യെ തു​ട​ർ​ന്നാ​ണ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​ലെ ചി​ല വ്യ​വ​സ്ഥ​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​ര​​​െൻറ വാ​ദം. അ​വ​യ​വം കൊ​ടു​ക്കു​ന്ന​യാ​ളു​ടെ ശ​സ്ത്ര​ക്രി​യ അ​ട​ക്കം ചെ​ല​വു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​യാ​ൾ ന​ൽ​ക​ണ​മെ​ന്ന്​ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. മൂ​ന്നു​മാ​സ​ത്തെ ശ​മ്പ​ള​ത്തി​​ന്​ തു​ല്യ​മാ​യ തു​ക ന​ഷ്​​ട​പ​രി​ഹാ​ര​വും ന​ൽ​ക​ണം. ഇ​ത്​ ഒ​രു മാ​സം 50,000 വ​രെ​യാ​കാം. 

ശേ​ഷി​ക്കു​ന്ന ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​വ​യ​വം ദാ​നം​ചെ​യ്യു​ന്ന​യാ​ളെ സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ഒാ​ർ​ഗ​ൻ യൂ​ട്ടി​ലൈ​സേ​ഷ​ൻ ഫീ​സ്​ ഇ​ന​ത്തി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ ​െച​ല​വു​ക​ൾ വ​ഹി​ക്കാ​ൻ ര​ണ്ട്​ ല​ക്ഷം രൂ​പ ന​ൽ​കു​ക എ​ന്നീ ഉ​പാ​ധി​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. ഇൗ ​നി​ർ​ദേ​ശ​ങ്ങ​ൾ 1994ലെ ​നി​യ​മ​ത്തി​ലെ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​വ​യ​വ​ദാ​നം ത​ട​യു​ന്ന വ​കു​പ്പി​ന്​ എ​തി​രാ​ണെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. നി​യ​മ​പ​ര​മാ​യി ശി​ക്ഷാ​ർ​ഹ​മാ​യ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലെ അ​വ​യ​വ​ദാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ്​ ഇൗ ​ഉ​ത്ത​ര​െ​വ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ര​ജി​യി​ലെ ആ​വ​ശ്യം.

എ​ന്നാ​ൽ, ഇൗ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ അ​വ​യ​വം ദാ​നം ചെ​യ്യു​ന്ന​യാ​ളു​ടെ ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ നേ​രി​ടു​ന്ന​തി​നാ​ണെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​വ​യ​വം ന​ൽ​കു​ന്ന​യാ​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​നു​ത​കു​ന്ന ഇൗ ​നി​ർ​ദേ​ശ​ങ്ങ​ൾ വാ​ണി​ജ്യ താ​ൽ​പ​ര്യ​ത്തോ​ടെ​യു​ള്ള അ​വ​യ​വ​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​​ണെ​ന്ന്​ പ​റ​യാ​നാ​വി​ല്ല. കോ​ട​തി​ക്ക്​ ഇ​ട​പെ​ടേ​ണ്ട നി​യ​മ​ലം​ഘ​നം ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഹ​ര​ജി ത​ള്ളു​ക​യാ​യി​രു​ന്നു. ഹ​ര​ജി​ക്കാ​ര​​നു​ൾ​പ്പെ​ടെ ആ​ർ​ക്കും പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​മെ​ന്നും ​േകാ​ട​തി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Highcourt on organ transplant-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.