കൊച്ചി: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തക അജിതയുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. ഡിസംബർ 14 വരെ അജിതയുടെ മൃതദേഹം സംസക്രിക്കരുതെന്ന് കോടതി നിർദേശിച്ചു.
അജിതയുടെ സുഹൃത്ത് ഭഗത് സിങ് നൽകിയ ഹരജിയിലാണ് സ്റ്റേ. അജിതയും ഭഗത് സിങ്ങും തമ്മിലുള്ള ബന്ധം പശിശോധിക്കാനും കോടതി നിർദേശിച്ചു.
നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണഗിരി ചെട്ടിയാന്‍പടി അംബേദ്കര്‍ കോളനി സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജ് (61), ചെന്നൈ പുത്തൂര്‍ വാര്‍ഡ് എട്ടില്‍ സെക്കന്‍ഡ് ക്രോസില്‍ താമസിച്ചിരുന്ന കാവേരി എന്ന അജിത (46) എന്നിവരുടെ മൃതദേഹമാണ് നവംബര്‍ 25 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. കുപ്പു ദേവരാജിെൻറ ബന്ധുക്കൾക്ക് മൃതദേഹം ഇന്ന് കൈമാറുകയും മോർച്ചറിക്കു മുന്നിൽ പൊതു ദർശനത്തിനു വെച്ച ശേഷം മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തു.
ബന്ധുക്കളെ കണ്ടെത്താനാവാത്ത അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന മനുഷ്യാവകാശ പ്രവര്‍ത്തകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി നേരത്തെ അപേക്ഷ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.