ദേവസ്വം ബോർഡ്​ അംഗങ്ങളുടെ കാലാവധി കുറച്ചതിനെതിരായ ഹരജി ഹൈകോടതി തള്ളി

കൊച്ചി: ദേവസ്വം ബോർഡ്​ അംഗങ്ങളുടെ കാലാവധി കുറച്ചതിനെതിരായ ഹരജി ഹൈകോടതി തള്ളി. മുൻ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ പ്രയാർ ഗോപാല കൃഷ്​ണൻ, മുൻ അംഗം അജയ്​ തറയിൽ എന്നിവർ നൽകിയ ഹരജികളാണ്​ ഹൈകോടതി തള്ളിയത്​. 

നേര​ത്തെ ദേവസ്വം ബോർഡുകളുടെ കാലാവധി മുന്നിൽ നിന്ന്​ രണ്ട്​ വർഷമാക്കി കുറച്ച്​ മന്ത്രിസഭ  ഒാർഡിനൻസ്​ ഇറക്കിയിരുന്നു. ദേവസ്വം ബോർഡ്​ അംഗങ്ങളായ പ്രയാർ ഗോപാലകൃഷ്​ണനും അജയ്​ തറയിലും രണ്ട്​ വർഷം പൂർത്തിയാക്കാനിരിക്കെയാണ്​ കാലാവധി കുറക്കാൻ സർക്കാർ തീരുമാനിച്ചത്​.ഇതിനെതിരായാണ്​ ഇരുവരും കോടതിയെ സമീപിച്ചത്​.

Tags:    
News Summary - Highcourt verdict on devasom issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.