കൊച്ചി: അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാപകമാകുന്നത് കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്നുവെന്ന് ഹൈകോടതി. അംഗീകാരമില്ലാത്ത പ്രവർത്തിക്കുന്ന മൂ വാറ്റുപുഴ പെരുമറ്റം വി.എം. പബ്ലിക് സ്കൂളിലെ 14 വിദ്യാർഥികളെ അംഗീകാരമുള്ള സ്കൂളില േക്ക് മാറ്റാനും പരീക്ഷയെഴുതാനും അനുവദിക്കണമെന്ന സിംഗിൾബെഞ്ചിെൻറ ഇടക്കാല ഉത്ത രവ് ചോദ്യം ചെയ്യുന്ന അപ്പീലാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
ഏഴാം ക്ലാസ് പൂർത്തി യാക്കിയശേഷം അംഗീകാരവും അഫിലിയേഷനുമില്ലാത്ത സ്കൂളിൽ ഒമ്പതാം ക്ലാസിൽ ചേർന്ന വിദ്യാർഥികളാണ് സിംഗിൾബെഞ്ചിനെ സമീപിച്ചത്. സ്കൂളിന് താൽക്കാലിക അഫിലിയേഷൻ നൽകാൻ നിർദേശിക്കുകയോ അംഗീകാരമുള്ള സമീപത്തെ മറ്റ് സ്കൂളുകളിൽ പേര് ചേർത്ത് ഇതേ സ്കൂളിൽ പഠനം തുടർന്ന് പരീക്ഷയെഴുതാനും 2019 -20 അക്കാദമിക് വർഷം പത്താം ക്ലാസിൽ ഇവരുടെ പേരുകൾ രജിസ്റ്റർ ചെയ്യാനും അനുമതി നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
വിദ്യാർഥികൾക്ക് 2019 -20 വർഷം പത്താം ക്ലാസിൽ രജിസ്ട്രേഷൻ അനുവദിക്കാൻ കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു. ഈ ഉത്തരവിനെതിരെയാണ് സി.ബി.എസ്.ഇ അപ്പീലുമായി ഡിവിഷൻ െബഞ്ചിനെ സമീപിച്ചത്.
എട്ട്, ഒമ്പത് ക്ലാസുകളിൽനിന്ന് അക്കാദമിക് വർഷത്തിെൻറ ഇടക്ക് വെച്ച് വിദ്യാഭ്യാസ വകുപ്പ് അംഗീകാരമുള്ള സ്കൂളുകളിലേക്ക് അഡ്മിഷൻ നൽകാൻ രണ്ട് സർക്കാർ ഉത്തരവുകളുള്ളതായി ഹരജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും ഇതൊരു കീഴ്വഴക്കമായി എടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ഇതിെൻറ അടിസ്ഥാനത്തിൽ ഈ 14 വിദ്യാർഥികളുടെ കാര്യത്തിൽ അനുകൂല തീരുമാനമെടുക്കാൻ സർക്കാറിനോട് നിർദേശിക്കാനാവില്ല. അതേസമയം, വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രശ്നം സർക്കാറിന് മുന്നിൽ കൊണ്ടുവന്ന് പരിഹാരം കാണാവുന്നതാണ്.
പരാതി ലഭിച്ചാൽ സഹതാപപൂർവം പരിഗണിച്ച് അംഗീകാരമില്ലാത്ത സ്കൂളിൽ പഠിച്ചതിലൂടെ കുട്ടികൾക്ക് വിലപ്പെട്ട ഒരു വർഷം പാഴാകാത്ത വിധം തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി വ്യക്തമാക്കി.
ആവശ്യമെങ്കിൽ നഷ്ടപരിഹാരത്തിന് കുട്ടികൾക്ക് ഉചിതമായ ഫോറത്തെ സമീപിക്കാം. അംഗീകാരമില്ലാത്ത സ്കൂൾ എത്രയും വേഗം അടച്ചു പൂട്ടണമെന്നും ഇക്കാര്യം ജില്ല വിദ്യാഭ്യാസ അധികൃതർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.