ഉന്നതവിദ്യാഭ്യാസ മേഖല പ്രതിന്ധിയിലായത് ഗവർണർ-സർക്കാർ കൂട്ടുകച്ചവടം പൊളിഞ്ഞതിനാൽ -എം.എസ്.എഫ്

കോഴിക്കോട്: ഗവർണർ-സർക്കാർ പോര് ഒരു ഭരണഘടനാ പ്രതിസന്ധിയല്ലെന്നും കൂട്ടുകച്ചവടത്തിലെ തമ്മിലടി മാത്രമാണെന്നും എം.എസ്.എഫ്. പരസ്പരം കട്ട്മുടിക്കാൻ ധാരണ ചെയ്തവർ ഒടുവിൽ തമ്മിലടിച്ചു കലഹിക്കുന്നതാണ് കേരളത്തിലെ സർക്കാരും ഗവർണറും തമ്മിലുള്ള കലഹം.

സർവകലാശാലകളുടെ സ്വയംഭരണവകാശത്തെ അട്ടിമറിക്കുകയും, സർവകലാശാലകൾ പുലർത്തേണ്ട നിഷ്പക്ഷതയെ കയ്യിലെടുക്കുകയും ചെയ്‌തു കൊണ്ട് സി.പി.എമ്മിന്റെ പാർട്ടി ഓഫിസുകളിൽ അഭിമുഖം നടത്തിയാണ് സർക്കാർ വൈസ് ചാൻസലർമാരെ നിയമിച്ചത്. ഇത് അംഗീകരിച്ച ഗവർണറാണ് ഇന്ന് വെളിപാടിന്റെ വചനങ്ങൾ ഉരുവിട്ട് വിശുദ്ധാത്മാവ് ചമയുന്നത്.

ഇതേകാലയളവിൽ തന്നെയാണ് ഗവർണറുടെ രാജ്ഭവനിൽ സ്ഥിരനിയമനം നൽകേണ്ടവരുടെ ലിസ്റ്റ് സർക്കാരിന് അയക്കുകയും സർക്കാർ അംഗീകരിക്കുകയും ചെയ്തത്.

യഥാർഥത്തിൽ ഈ കാലയളവിൽ ഗവർണ്ണറും സർക്കാരും തമ്മിൽ നടത്തിയ കൂട്ടുകച്ചവടങ്ങളുടെ ലിസ്റ്റ് പുറത്ത് വരേണ്ടതുണ്ട്. കേരളത്തിന്‍റെ പ്രതികരണ മനോഭാവത്തെ വഴിതിരിച്ചു വിടാൻ ശ്രമിക്കുന്ന സർക്കാറിനെയും, ഗവർണറെയും പൊതുജനം തിരിച്ചറിയേണ്ടതുണ്ടെന്നും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - Higher education sector in crisis due to collapse of governor-government collusion - MSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.