തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുത്തഴിഞ്ഞ അവസ്ഥക്ക് പരിഹാരം തേടി മു ഖ്യമന്ത്രി പിണറായി വിജയൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ ഉപദേശക സമിതിയുടെ യോഗം വിളിച്ചു. 17ന് രാവിലെ 11നാണ് യോഗം. വകുപ്പിെൻറ പ്രവർത്തനത്തിൽ മുഖ്യമന്ത്രി അസംതൃപ്തി അറിയിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നടന്ന മന്ത്രിസഭ പുനഃസംഘടനയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്, മന്ത്രി സി. രവീന്ദ്രനാഥിൽനിന്ന് മാറ്റി മന്ത്രി കെ.ടി. ജലീലിന് കൈമാറി. ഇൗ സർക്കാർ വന്നശേഷം ആദ്യമായാണ് മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപദേശക സമിതി യോഗം വിളിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പുറമേ ആരോഗ്യം, നിയമം, കൃഷി മന്ത്രിമാരും പെങ്കടുക്കും. ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷൻ പ്രഫ. പ്രഭാത് പട്നായിക്, പി. സായ്നാഥ് തുടങ്ങിയവരും പെങ്കടുക്കും.
ഒേട്ടറെ പ്രശ്നങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ളത്. നാല് സർവകലാശാലകൾക്ക് വൈസ് ചാൻസലർമാരില്ല. സർവകലാശാലകളിൽ പരീക്ഷ നടത്തിപ്പും ക്രെഡിറ്റ്, സെമസ്റ്റർ സംവിധാനവും താളംതെറ്റിയിട്ടും പരിഹാരമില്ല. ഏകീകൃത അക്കാദമിക് കലണ്ടർ നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും പ്രാവർത്തികമായില്ല. സാേങ്കതിക സർവകലാശാല, കുസാറ്റ്, എം.ജി, നുവാൽസ് സർവകലാശാലകൾക്കാണ് വൈസ് ചാൻസലർമാരില്ലാത്തത്.
ഇതിൽ സാേങ്കതിക സർവകലാശലക്ക് 11 മാസമായി വി.സിയില്ല. പുതിയ മന്ത്രി വന്നശേഷം ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മാനേജർമാരുടെയും യോഗങ്ങൾ പ്രത്യേകം വിളിച്ച് പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്തിരുന്നു. വകുപ്പിനു വേണ്ടത്ര ജീവൻവെച്ചില്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽകൂടിയാണ് യോഗം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.