ഹയർസെക്കൻഡറി, വി.എച്ച്​.എസ്​.ഇ പ്രവേശനം: ഓൺലൈനായി അപേക്ഷിക്കാം -VIDEO

തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി, വി.എച്ച്​.എസ്​.ഇ ഏകജാലക പ്രവേശന​ ഒാൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. സെപ്​റ്റംബർ മൂന്നു വരെ അപേക്ഷ സമർപ്പിക്കാം.

അപേക്ഷിക്കേണ്ട രീതി: 

  • www.admission.dge.kerala.gov.inഎന്ന ഗേറ്റ്​ വേ വഴിയാണ്​ രണ്ട്​ കോഴ്​സുകളിലേക്കും അപേക്ഷിക്കേണ്ടത്.
  • Click for Higher Secondary Admission' ലിങ്കിലൂടെ 'hscap.kerala.gov.in' എന്ന പ്ലസ്​ വൺ അപേക്ഷ പോർട്ടലിൽ എത്തും.
  • പോർട്ടൽ ഹോം പേജിൽ പ്രവേശിച്ചാൽ ആദ്യം കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിക്കണം. ഹോം പേജിലെ 'CREATE CANDIDATE LOGIN -SWS' എന്ന ലിങ്കിലൂടെയാണ്​ കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിക്കേണ്ടത്​.
  • മൊബൈൽ നമ്പർ ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ എസ്​.എം.എസ്​ ആയി ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച്​ പാസ്​വേഡ്​ സെറ്റ്​ ചെയ്യുന്നതോടെ കാൻഡിഡേറ്റ്​ ലോഗിൻ പൂർത്തിയാകും.
  • ഇതിനു​ ശേഷമാണ്​ അപേക്ഷ സമർപ്പണ ഘട്ടത്തിലേക്ക്​ പ്രവേശിക്കുന്നത്​. കാൻഡിഡേറ്റ്​ ലോഗിനിൽ 'APPLY ONLINE' എന്ന ലിങ്കിലൂടെയാണ്​ അപേക്ഷ സമർപ്പണം നടത്തേണ്ടത്​.
  • അപേക്ഷ സമർപ്പണ ശേഷം പ്രിൻറൗട്ട്​ സ്​കൂളുകളിൽ സമർപ്പിക്കേണ്ടതില്ല.

www.admission.dge.kerala.gov.inഎന്ന ഗേറ്റ്​ വേയിൽ 'Click for Higher Secondary (Vocational) Admission' എന്ന ലിങ്ക്​ വഴിയാണ്​ വി.എച്ച്​.എസ്​.ഇ പ്രവേശന അപേക്ഷ സമർപ്പിക്കേണ്ടത്​.

കാൻഡിഡേറ്റ്​ ​േലാഗിൻ സൃഷ്​ടിച്ചാണ്​ വി.എച്ച്​.എസ്​.ഇ ​അ​േപക്ഷ സമർപ്പണവും തുടങ്ങേണ്ടത്​. 

രണ്ട്​ ദിവസം കൊണ്ട്​ ഒന്നേകാൽ ലക്ഷം അപേക്ഷകർ

അ​േപക്ഷകരുടെ എണ്ണം രണ്ട്​ ദിവസം കൊണ്ട്​ ഒന്നേകാൽ ലക്ഷമായി. ബുധനാഴ്​ച വൈകീട്ട്​ ഏഴരവരെ 124141 പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയിട്ടുണ്ട്​. 168892 പേർ പ്രാഥമിക ഘട്ടമായ കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിച്ചിട്ടുണ്ട്​. ഏറ്റവും കൂടുതൽ പേർ അപേക്ഷ സമർപ്പണം പൂർത്തിയാക്കിയത്​ തിരുവനന്തപുരം ജില്ലയിലാണ്​; 15214 പേർ. സെപ്​റ്റംബർ മൂന്നുവരെയാണ്​ അപേക്ഷ സമർപ്പണം.

ജില്ലകളിലെ അപേക്ഷകരുടെ എണ്ണം:

തിരുവനന്തപുരം 15214,

കൊല്ലം 14026,

പത്തനംതിട്ട 5941,

ആലപ്പുഴ 10880,

കോട്ടയം 9001,

ഇടുക്കി 4853,

എറണാകുളം 12922,

തൃശൂർ 9213,

പാലക്കാട് 11799,

മലപ്പുറം 5970,

കോഴിക്കോട് 7621,

വയനാട് 3215,

കണ്ണൂർ 8921,

കാസർകോട് 4565.

വിഡിയോയുമായി വിദ്യാഭ്യാസ വകുപ്പ്​

കോവിഡ്​ സാഹചര്യത്തിൽ വിദ്യാർഥികൾ ഇൻറർനെറ്റ്​ കഫേകളെ ആശ്രയിക്കുന്നത്​ ഒഴിവാക്കാൻ സർക്കാർ, എയ്​ഡഡ്​ ഹയർസെക്കൻഡറികളിലും ഹൈസ്​കൂളുകളിലും അപേക്ഷ സമർപ്പണത്തിന്​ സഹായിക്കാൻ ഹെൽപ്​ ഡെസ്​കുകൾ പ്രവർത്തിക്കുന്നുണ്ട്​​. അപേക്ഷ സമർപ്പണ മാതൃക വിശദീകരിക്കുന്ന ഹ്രസ്വ വിഡിയോയും വിദ്യാഭ്യാസ വകുപ്പ്​ പുറത്തിറക്കിയിട്ടുണ്ട്​.


Full View


Tags:    
News Summary - Higher Secondary Admission: Apply Online -Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.