കൊണ്ടോട്ടി: മലബാര്‍ മേഖലയിലെ ഹയര്‍സെക്കൻഡറി സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്ന ന്യായമായ ആവശ്യം അട്ടിമറിക്കാനും ഒറ്റുകൊടുക്കാനുമാണ് എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ ശ്രമിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിന്‍. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികളുടെ സംഗമം ‘ഉയരെ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീറ്റുകളുടെ എണ്ണം കൂട്ടി വിദ്യാർഥികളെ കുത്തിനിറക്കാനുള്ള തീരുമാനത്തിന് ഒപ്പംനിന്ന് വിദ്യാര്‍ഥികളുടെ അവകാശ സമരത്തെ വഞ്ചിക്കുകയാണ് എസ്.എഫ്.ഐ. പുതിയ ഹയര്‍സെക്കൻഡറി ബാച്ചുകള്‍ മലബാര്‍ മേഖലയില്‍ അനുവദിക്കുക മാത്രമാണ് സീറ്റ് അപര്യാപ്തതക്കുള്ള പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ആദില്‍ അബ്ദുറഹീം, അര്‍ച്ചന പ്രജിത്ത്, കെ.പി. തഷ്രീഫ്, ഷഹീന് നരിക്കുനി, റാനിയ സുലൈഖ, കെ.കെ. അഷ്റഫ്, കെ.പി. അജ്മല്‍, അമീന് കാരക്കുന്ന്, നൗഫ ഹാബി, ജംഷീല്‍ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.