കോഴിക്കോട്: അധ്യയനവർഷം പകുതി പിന്നിട്ടപ്പോൾ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരെ സ്ഥലംമാറ്റുന്നത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുെമന്ന് ആശങ്ക. ഹയർസെക്കൻഡറി അധ്യാപകരിൽ പകുതിയോളം പേരെ സ്ഥലംമാറ്റാനുള്ള പരിഷ്കരിച്ച താൽക്കാലികപട്ടികയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. 7604 അധ്യാപകരാണ് പട്ടികയിലുള്ളത്. സെപ്റ്റംബർ 28ന് താൽക്കാലിക പൊതുസ്ഥലംമാറ്റപട്ടിക പ്രസിദ്ധീകരിച്ചിരുന്നു.
കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ വിവിധ ഉത്തരവുകൾക്കനുസരിച്ചായിരുന്നു ഇൗ പട്ടിക. എന്നാൽ, അപൂർണമായ ഇൗ പട്ടികക്കെതിരെ വ്യാപകപരാതികളുണ്ടായിരുന്നു. തുടർന്നാണ് സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച പട്ടിക പുറത്തിറക്കിയതെന്ന് ഹയർെസക്കൻഡറി ഡയറക്ടറുെട ചുമതല വഹിക്കുന്ന ഡോ.പി.പി. പ്രകാശൻ അയച്ച സർക്കുലറിൽ പറയുന്നു. പരാതിയുള്ളവർ ഇൗ മാസം നാലിനകം അറിയിക്കണം. കരട്പട്ടികയിലെ പരാതികൾ പരിഹരിച്ചും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ ഉത്തരവിനനുസരിച്ചും അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ഹോംസ്റ്റേഷൻ എന്ന പേരിൽ ജില്ലക്കുള്ളിൽ തന്നെ സ്ഥലംമാറ്റം നടത്തുന്നതിനെതിരെയടക്കം ടൈബ്ര്യൂണലിൽ കേസ് നടക്കുകയാണ്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ഉത്തരവ് പുറത്തുവരാനിടയുണ്ട്.
അധ്യാപകരുടെ അന്തിമപട്ടിക പുറത്തുവന്നാൽ വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുമെന്ന് അധ്യാപകർ പരാതിപ്പെടുന്നു. പരീക്ഷാപ്രക്രിയ തുടങ്ങിയ സമയത്ത് തന്നെയാണ് വ്യാപക സ്ഥലംമാറ്റത്തിന് കളമൊരുങ്ങുന്നത്. ചീഫ് എക്സാമിനർമാരുെട യോഗം പലയിടത്തും ചേർന്നിരുന്നു. അധ്യയനവർഷത്തിെൻറ തുടക്കത്തിൽ നടക്കേണ്ട സ്ഥലംമാറ്റം അഞ്ചുമാസം കഴിഞ്ഞ് നടപ്പാക്കുന്നതിനെയും അധ്യാപകർ ചോദ്യംെചയ്യുന്നു. സ്ഥലംമാറ്റത്തിനായി ഏപ്രിലിൽ അപേക്ഷ ക്ഷണിച്ച് മേയിൽ താൽക്കാലിക പട്ടികയും സ്കൂൾ തുറക്കുന്നതിന് മുമ്പ് ഉത്തരവും പുറത്തിറക്കുമെന്ന് അധ്യാപകസംഘടനകൾക്ക് സർക്കാർ ഉറപ്പുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.