കൊച്ചി: അധ്യയനവർഷം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നാഥനില്ല കളരി. മാർച്ചിൽ ചുമതലയേൽക്കേണ്ട പുതിയ ഡയറക്ടർ ഇനിയും പദവി ഏറ്റെടുത്തിട്ടില്ല. ഇതുമൂലം ഡയറക്ടറേറ്റ് പ്രവർത്തനം അവതാളത്തിലായി. സംസ്ഥാനത്ത് ഇരുനൂറോളം സർക്കാർ സ്കൂളുകളിൽ പ്രിൻസിപ്പൽമാരും നിരവധി സ്കൂളുകളിൽ അധ്യാപകരുമില്ല. ഇത് അധ്യയനത്തിെൻറ താളവും തെറ്റിച്ചിരിക്കയാണ്.
ചുരുങ്ങിയ കാലത്തിനിടെ ‘കലക്ടർ ബ്രോ’ അറിയപ്പെട്ട കോഴിേക്കാട് മുൻ ജില്ല കലക്ടർ എൻ. പ്രശാന്താണ് പുതിയ ഡയറക്ടർ. അദ്ദേഹം ചുമതലയേൽക്കാത്ത സാഹചര്യത്തിൽ അക്കാദമിക് ജോയൻറ് ഡയറക്ടർക്കാണ് അധിക ചുമതല. എന്നാൽ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായതിനാൽ അക്കാദമിക് ജോയൻറ് ഡയറക്ടർക്ക് നിന്നുതിരിയാൻ പറ്റാത്ത ജോലിഭാരമാണ്. ഇതോടെ ഡയറക്ടറേറ്റ് പ്രവർത്തനം കുത്തഴിഞ്ഞു. പ്രമോഷൻ നടക്കാത്തതുമൂലം ഇരുനൂറോളം സ്കൂളുകളിൽ പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടങ്ങളിൽ സീനിയർ അധ്യാപകർക്കാണ് ചുമതല. അർഹരായ അധ്യാപകർക്ക് പ്രമോഷൻ നൽകി സ്ഥലംമാറ്റം നടത്തിയാലേ ഇൗ ഒഴിവുകൾ നികത്തപ്പെടൂ. ഹൈസ്കൂൾ പ്രധാനാധ്യാപകരിൽ യോഗ്യരായ 25 ശതമാനം പേർക്ക് പ്രിൻസിപ്പൽമാരായി പ്രമോഷൻ നൽകണമെന്ന് സ്പെഷൽ റൂൾ ഉണ്ട്. ഇതും നടന്നിട്ടില്ല. ഇന്നത്തെ സാഹചര്യത്തിൽ ഡയറക്ടർ എത്തിയാലേ ഇത്തരം കാര്യങ്ങൾ സുഗമമായി നടക്കൂ.
അതുപോലെത്തന്നെ സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ സ്ഥലംമാറ്റവും മുടങ്ങി. ഏപ്രിലിൽ ഇതിെൻറ കരട് പട്ടിക പുറത്തിറങ്ങി മേയിൽ ഉത്തരവ് ഇറങ്ങേണ്ടതാണ്. ഡയറക്ടർ ഇല്ലാത്തത് അതിനും തടസ്സമായത്. സ്ഥലംമാറ്റം നടക്കാത്തതിനാൽ മലബാറിലെ സ്കൂളുകളിലാണ് അധ്യാപകരുടെ കുറവ് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്.
എയിഡഡ് സ്കൂളുകളിൽ അടക്കം 3000 പുതിയ അധ്യാപക തസ്തിക സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിലും നടപടിയായിട്ടില്ല. ഇക്കണോമിക്സ് അധ്യാപകരുടെ പി.എസ്.സി പട്ടികയുടെ കലാവധി ഇൗ മാസം 30ന് റദ്ദാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.