കോഴിക്കോട്: കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കോടതി വിധി ആശങ്കാജനകമെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ശിരോവസ്ത്ര നിരോധനം ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്.
ശിരോവസ്ത്രം മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിശ്വാസപരമായ കാര്യമാണ്. അതിനെ ഇല്ലാതാക്കുകയാണ് യഥാര്‍ഥത്തില്‍ കോടതി വിധിയിലൂടെ നടന്നത്. മുസ്‌ലിം സ്ത്രീയുടെ വിശ്വാസ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയല്ല, ഇസ്‌ലാമാണ്. മുസ്‌ലിം സമുദായത്തെ വിശ്വാസപരമായി പിറകോട്ടടിക്കുകയും വംശീയമായ എല്ലാ അടയാളങ്ങളെയും ഉന്മൂലനം ചെയ്യുക എന്നതും ഫാഷിസത്തിന്റെ അജണ്ടയാണ്. ജര്‍മ്മനിയില്‍ നാസി ഗവണ്‍മെന്റ് ജൂതരോട് ചെയ്തതും ഇത്തരത്തിലുള്ള വംശീയ ശുദ്ധീകരണമാണ്.
ഇതിനെതിരെ ശക്തമായി രംഗത്ത് വരേണ്ടതുണ്ടെന്നും സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ഇഷ്ടപ്പെട്ട മതം സ്വീകരിക്കാൻ കഴിയുന്നു എന്നതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ കാതൽ. ഒരാൾ എന്ത് എങ്ങനെ ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം അയാൾക്ക് മാത്രമായിരിക്കെ മുസ്‍ലിം സ്വത്വപരമായ എന്തിനെയും അപരവൽക്കരിക്കാനും അടിച്ചമർത്താനും ശ്രമിക്കുന്ന ഉത്തരവുകളാണ് കോടതിയിൽ നിന്നുപോലും ഉണ്ടാകുന്നത്. യോഗത്തില്‍ പ്രസിഡന്റ് പി.വി റഹ്‌മാബി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.