ഹിജാബ് വിഷയം ആര്‍.എസ്.എസ് അജണ്ട -ഇ.പി. ജയരാജന്‍

കണ്ണൂര്‍: ഹിജാബ് വിഷയം ആര്‍.എസ്.എസിന്‍റെ അജണ്ടയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. കര്‍ണാടക ഹൈകോടതി വിധിയില്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനമുണ്ട്. കര്‍ണാടകയിലെ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ വിദ്യാഭ്യാസം ഒഴിവാക്കി വീട്ടിലിരിക്കേണ്ട സ്ഥിതിയാണെന്നും ഇ.പി. ജയരാജൻ ചൂണ്ടിക്കാട്ടി.

സമാധാനപരമായി ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിൽ കൈവെക്കുകയാണെന്നും ജയരാജൻ പറഞ്ഞു. കര്‍ണാടക ഹൈകോടതി വിധി ആര്‍.എസ്.എസിന് വളംവെക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതു നിങ്ങള്‍ നിരീക്ഷിച്ചോ എന്നായിരുന്നു ഇ.പിയുടെ മറുപടി.

Tags:    
News Summary - Hijab Issue RSS Agenda -EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.