കോഴിക്കോട്: കെ.എസ്.ഇ.ബി ചെയർമാൻ വിവിധ ടി.വി ചാനലുകൾ വഴി വിശദീകരണവും മറുപടിയും നൽകിയിട്ടും അമിത വൈദ്യുതി നിരക്ക് വിഷയത്തിൽ രോഷമടങ്ങാതെ ഉപഭോക്താക്കൾ. ലോക്ഡൗൺ കാലത്തെ അമിത വൈദ്യുതി ബില്ലിൽ പ്രഹരമേറ്റതിനെ തുടർന്ന് കെ.എസ്.ഇ.ബിയിൽ ഇതുവരെ പരാതി നൽകിയത് ലക്ഷത്തിലധികം പേരാണ്.
രണ്ട് ബൾബും ഒരു ടി.വിയും മാത്രമുള്ള ഒറ്റമുറി വീട്ടിൽ 11000 രൂപയുടെ ബിൽ നൽകിയ കെ.എസ്.ഇ.ബിയുടെ നടപടി സമാനതകളില്ലാത്തതാണ്. കെ.എസ്.ഇ.ബി ജീവനക്കാരെ അണിനിരത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രതിരോധിക്കാൻ നടത്തുന്ന ശ്രമവും പാളിയിരിക്കുകയാണ്. അമിത ബില്ലിനെ എതിർക്കുന്നവരെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ‘റോസ്റ്റിങ്ങ്’ (വാദങ്ങൾ ശക്തമായി ഖണ്ഡിക്കുക) നടത്താനും കെ.എസ്.ഇ.ബി തുടക്കം കുറിച്ചിട്ടുണ്ട്. ബിൽത്തുക ഹരിച്ചും ഗുണിച്ചും ന്യായീകരണങ്ങൾ ഏറെയുണ്ടെങ്കിലും ജനങ്ങൾക്ക് അതൊന്നും ദഹിച്ചിട്ടില്ല. തുടർച്ചയായ ഒമ്പതാം ദിവസവും പെട്രോളിനും ഡീസലിനും വില ഉയർത്തിയതിൽ കേന്ദ്രസർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് െക.എസ്.ഇ.ബി നാട്ടുകാർക്ക് െകാടുത്ത ‘ഷോക്കും’ ചർച്ചയാകുന്നത്.
1,26,40000 ഉപഭോക്താക്കളിൽ മഹാഭൂരിപക്ഷം പേർക്കും ലോക്ഡൗൺ കാരണം പലയിടത്തും നിശ്ചിത ദിവസം കഴിഞ്ഞിട്ടാണ് മീറ്റർ റീഡിങ് നടത്തിയത്. മാർച്ച് നാലിന് മീറ്റർ റീഡിങ് എടുത്ത വീടുകളിൽ മെയ് 20ന് റീഡിങ് നടത്തിയ സംഭവവുമുണ്ട്. 16 ദിവസം വൈകിയതോടെ സ്ലാബ് നിരക്കിലടക്കം മാറ്റം വന്നത് ഉപഭോക്താക്കളുടെ തലയിലിടാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. ഏതെങ്കിലും സാഹചര്യത്തിൽ റീഡിങ് നടന്നില്ലെങ്കിൽ രണ്ടു മാസത്തെ താൽക്കാലിക ബില്ല് െകാടുക്കണെമന്ന 2014ലെ കേരള ഇലക്ട്രി സിറ്റ് സപ്ലൈ കോഡിലെ 124 ചട്ടപ്രകാരമുള്ള നടപടിയുമുണ്ടായിെല്ലന്ന ാക്ഷേപം ശക്തമാണ്.
അതേസമയം, താൽക്കാലികമായി ബിൽ നൽകിയാലും റീഡിങ് എടുക്കുന്ന ദിവസത്തെ ബില്ലിലെ സമാനമായ തുക തന്നെയാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ലഭിച്ച ഒരു ലക്ഷത്തിലധികം പരാതികളിൽ 95 ശതമാനത്തിലും ഉപഭോഗം കൂടിയതുകൊണ്ടുതന്നെയാണ് ബിൽ കൂടിയതെന്നാണ് അവരുടെ വാദം.
24 മണിക്കൂറും വീട്ടിലിരുന്ന് ടി.വിയും കണ്ടിരുന്നാൽ ബില്ല് കൂടുമെന്നായിരുന്നു വൈദ്യുത മന്ത്രി എം.എം മണി പ്രതികരിച്ചത്. എന്നാൽ, ലോക്ഡൗൺ കാലത്ത് വീടും ഓഫീസും അടച്ചിട്ടവർക്കും നാല് ഇരട്ടിയോളം തുക ബില്ലായി നൽകിയിട്ടുണ്ട്. വലിയ തുക ഒന്നിച്ചടക്കാൻ പ്രയാസമുള്ളവർക്ക് പകുതി തുക അടയ്ക്കാൻ സംവിധാനമൊരുക്കുെമന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു. ബാക്കി തുകക്ക് രണ്ട് തവണയായി അടക്കാനും നിർദേശിച്ചിരുന്നു. എന്നാൽ, ഇക്കാര്യം അന്വേഷിക്കുേമ്പാൾ െസക്ഷൻ ഓഫീസുകളിലെ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. മുഴുവൻ പണവും അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിേച്ഛദിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. പരാതി െകാടുക്കാൻ 250 രൂപ െകട്ടിെവക്കാനുമാണ് നിർദേശം.
ഭരണകക്ഷി പ്രവർത്തകരും അനുഭാവികളുമടക്കം കഴുത്തറപ്പൻ വൈദ്യുതി നിരക്കിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധവുമായെത്തുകയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാറിന് കനത്ത തിരിച്ചടിയായി മാറുകയാണ് വ്യാപകമാകുന്ന പ്രതിഷേധം.
എല്ലാം മാസത്തിൽ; മീറ്റർ റീഡിങ് മാത്രം രണ്ട് മാസത്തിലൊരിക്കൽ
എല്ലാ മേഖലയിലെയും ഇടപാടുകൾ മാസംതോറും നടത്തുേമ്പാൾ കെ.എസ്.ഇ.ബിയുടെ മീറ്റർ റീഡിങ് രണ്ട് മാസത്തിലൊരിക്കലാക്കുന്നത് ഉപേഭാക്താക്കൾക്ക് തിരിച്ചടിയാകുന്നു. ഏതെങ്കിലും കാരണത്താൽ നിശ്ചിത സ്ലാബിലേതിനേക്കാൾ കൂടുതൽ വൈദ്യുതി ഉപയോഗിച്ചാൽ മുഴുവൻ നിരക്കും വർധിക്കുന്ന രീതി മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്. വാട്ടർ അതോറിറ്റിയും ദ്വൈമാസ ബില്ലാണ് നൽകുന്നതെങ്കിലും ഒളിഞ്ഞിരിക്കുന്ന ചാർജുകളില്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് ഭാരമാകുന്നില്ല. ശമ്പളം, വാടക, വായ്പ അടവുകൾ, പലിശ, ചിട്ടികൾ, പെൻഷൻ, ട്രഷറി ഇടപാടുകൾ, പലവിധ ഫീസുകൾ തുടങ്ങിയ സർക്കാറിെൻറയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഇടപാടുകളെല്ലാം മാസംതോറുമാണ് നടക്കുന്നത്.
ദ്വൈമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആദ്യത്തെ 100 യൂനിറ്റിന് 3.15 രൂപയും 101 മുതൽ 200 വരെ യൂനിറ്റിന് 3.70 രൂപയുമാണ് ഈടാക്കുന്നത്. 201മുതൽ 300 വരെ യൂനിറ്റിന് 4.80 രൂപയാണ് നിരക്ക്. 301 മുതൽ 400 യൂനിറ്റ് വരെ ഉപയോഗിക്കുേമ്പാൾ യൂനിറ്റിന് 6.40 രൂപ നൽകണം. 401 മുതൽ 500 യൂനിറ്റ് വരെ 7.60 രൂപയും അടക്കണം. 500 യൂനിറ്റിന് മുകളിലുള്ള ഉപയോഗത്തിന് നിശ്ചിത തുക മുഴുവൻ യൂനിറ്റിനും നല്‍കണം. മാസം 300 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ആൾക്ക് ഒരു മാസം 1165 രൂപയാണ് തുക. എന്നാൽ, ഇത് രണ്ട് മാസമായി കണക്കാക്കുേമ്പാൾ 600 യൂനിറ്റിെൻറ മൊത്തം താരിഫ് അനുസരിച്ച് 3480 രൂപയോളം വരും. ഇത്തരം വർധനവ് ഒഴിവാക്കാൻ മാസക്കണക്കിൽ ബിൽ നൽകണെമന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.