ഹർത്താൽ; പൊലീസ്​ നടപടി സ്വീകരിക്കണമെന്ന്​ ഹൈകോടതി

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചില ഹിന്ദു സംഘടനകൾ ഇൗ മാസം 30ന് പ്രഖ്യാപിച്ച ഹർത്താൽ നിർബന്ധിത ഹർത്താലായി മാറാതിരിക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു.

ഹർത്താൽ ആഹ്വാനത്തിനെതിരെ കൊച്ചി ഉദയംപേരൂർ സ്വദേശി രാജു പി. നായർ നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചി​​​െൻറ നിർദേശം. മതിയായ സുരക്ഷയും ക്രമസമാധനവും ഉറപ്പുവരുത്താൻ പൊലീസ് ഉചിതമായ നടപടികളെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ജനജീവിതം സ്തംഭിപ്പിക്കുന്ന ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഗതാഗതം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെടുന്ന സ്ഥിതി ഉണ്ടാവരുതെന്നുമാണ് ഹരജിക്കാര​​​െൻറ ആവശ്യം.

ഹർത്താലിന് ആഹ്വാനം നൽകിയ സംഘടനകളുടെയോ വ്യക്തികളുടെയോ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.  നാശനഷ്​ടമുണ്ടായാൽ നഷ്​ടപരിഹാരം തേടാനോ സമരക്കാർക്ക് എതിരെ നടപടിയെടുക്കാനോ കഴിയാത്ത സാഹചര്യമാണ്.  അജ്ഞാതസംഘം ആഹ്വാനം ചെയ്ത ഹർത്താലി​​​െൻറ വാർത്ത മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ വരുന്നത് തടയാൻ നടപടി വേണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.  ‘സേ നോ ടു ഹർത്താൽ’  സംഘടനയുടെ നേതാവാണ് ഹരജിക്കാരൻ. 

ശബരിമല സ്​ത്രീപ്രവേശനം: ഹർത്താലിനെ പിന്തുണക്കില്ലെന്ന്​ ഹിന്ദു ​െഎക്യവേദി
തൃശൂർ: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് 30ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെ ചൊല്ലി തർക്കം. അയ്യപ്പ ധര്‍മസേന, വിശാല വിശ്വകര്‍മ ഐക്യവേദി‍, ശ്രീരാമസേന, ഹനുമാന്‍ സേന എന്നീ സംഘടനകളാണ്​ ഹർത്താൽ പ്രഖ്യാപിച്ചത്. എന്നാൽ, ഹൈന്ദവ സംഘടനകളുടെ പൊതുവായ അഭിപ്രായം അന്വേഷിക്കാതെ ചിലർ ഏകപക്ഷീയമായി ഹർത്താൽ പ്രഖ്യാപിച്ചതാണെന്നും തങ്ങൾ പിന്തുണക്കില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു. 

ശബരിമലയിലെ ആചാരാനുഷ്ഠാനം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാറി​​​െൻറ നിലപാട് തിരുത്തുക, കേന്ദ്ര സർക്കാർ ശബരിമല ആചാരാനുഷ്ഠാന സംരക്ഷണ ഓര്‍ഡിനന്‍സ്​ ഇറക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ ഹർത്താലിന്​ ആഹ്വാനം ചെയ്​തവർ ഉയർത്തുന്നത്​. യുവതി പ്രവേശനം എന്തു വിലകൊടുത്തും തടയുമെന്നും അവർ പറയുന്നു. 
എന്നാൽ ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ ഹിന്ദു സംഘടനകളുടെ വാദം നടക്കുകയാണെന്ന്​ ഹിന്ദു ​െഎക്യവേദി ചൂണ്ടിക്കാട്ടുന്നു.

ഹിന്ദു സംഘടനകൾക്ക് വേണ്ടി ആറ്​ അഭിഭാഷകർ ഹാജരാവുന്നുണ്ട്​. ഇടതു സർക്കാറി​​െൻറ ക്ഷേത്ര വിരുദ്ധ നിലപാടുകൾക്കെതിരെ ആഗസ്​റ്റ്​ ഒമ്പതിന് സെക്ര​േട്ടറിയറ്റ് പടിക്കൽ ഹിന്ദു സംഘടനകൾ ധർണ നടത്തുന്നുണ്ട്​. ഇതിനിടക്ക്​ ഹർത്താൽ നടത്തുന്നത്​ പൊതുസമൂഹത്തി​​െൻറ എതിർപ്പിന് കാരണമാകുമെന്ന്​ ബിജു പറഞ്ഞു.
 


 

Tags:    
News Summary - Hindu Organisation's Hartal High Court-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.