സുപ്രീംകോടതി വിധി ഗുണം ചെയ്യുക ബി.ജെ.പിക്ക് -കെ.പി.എ. മജീദ്

മലപ്പുറം: ഹിന്ദുത്വം പുനര്‍നിര്‍വചിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി വിധി ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്ന് മുസ്ലിം ലീഗ് ജന. സെക്രട്ടറി കെ.പി.എ. മജീദ്. ഹിന്ദുത്വം ജീവിത രീതിയാണെന്ന കോടതിയുടെ നിരീക്ഷണത്തില്‍ മാറ്റമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സകല തെരഞ്ഞെടുപ്പുകളിലും ഹിന്ദുത്വം ഉയര്‍ത്തിപ്പിടിച്ചും ജാതിയും മതവും പറഞ്ഞുമാണ് ബി.ജെ.പി വോട്ട് പിടിക്കാറുള്ളത്. അതേസമയം, ബി.ജെ.പിയുടെ വര്‍ഗീയതയെയും ന്യൂപക്ഷ വേട്ടയെയും തുറന്നെതിര്‍ക്കുന്ന ന്യൂനപക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ക്ക് വിധി തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് തങ്ങളുടെ വിഷയങ്ങള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനും പരിഹാരം കാണാനുമുള്ള സാഹചര്യം ഇല്ലാതാകുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Hindutva Case supreme court verdict kpa majeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.