തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്‍റെ ലേലത്തിൽ പങ്കെടുക്കാൻ കേരള സർക്കാറിന് അനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതും. ലേല നടപടികളില്‍ സംസ്ഥാന സര്‍ക്കാറിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിക്കാനാണ് മന്ത്രിസഭ തീരുമാനം.
സംസ്ഥാനത്തിനകത്തുള്ള എച്ച്.എൽ.എൽ സ്ഥാപനങ്ങളുടെ ലേല നടപടികളിൽ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനും കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി നേരത്തെ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് ലേല നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നറിയിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ കത്ത് നൽകിയിരുന്നു. അതിലുള്ള സർക്കാരിന്റെ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്.
എച്ച്.എൽ.എൽ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് തടയിട്ടായിരുന്നു കേന്ദ്ര തീരുമാനം. സംസ്ഥാന സർക്കാറിനും പൊതുമേഖല സ്ഥാപനത്തിനും ലേലത്തിൽ പങ്കെടുക്കാൻ അനുമതിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.