തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ദിനത്തിൽ കാസർകോട് കുഡ്ലു ഗോപാലകൃഷ്ണ ഹൈസ്കൂളിന് അവധി നൽകിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് ശമ്പളം നൽകുന്നത് ബി.ജെ.പി ഓഫിസിൽനിന്നല്ലെന്നും സംസ്ഥാന സർക്കാറാണെന്നും ശിവൻകുട്ടി പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തിന്റെ സമ്മർദം കാരണമാണ് സ്കൂളിന് ഹെഡ്മാസ്റ്റർ അവധി നൽകിയതെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സമ്മർദത്തിന് വഴങ്ങുന്ന ദുർബല ഹൃദയനാണ് ഹെഡ്മാസ്റ്ററെങ്കിൽ എങ്ങനെ സ്കൂൾ നടത്തിക്കൊണ്ടുപോകുമെന്നും മന്ത്രി ചോദിച്ചു.
അനുമതിയില്ലാതെ അവധി കൊടുത്തത് ഗൗരവമായാണ് കാണുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.