ചെങ്ങന്നൂർ: ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായശേഷം യുവാവിനെ വിളിച്ചുവരുത്തി ലഹരിപാനീയം നൽകി മയക്കി സ്വർണാഭരണങ്ങളും പണവും അപഹരിച്ച കേസിൽ പ്രതികളായ ദമ്പതികളെ തമിഴ്നാട്ടിലെ നാഗർകോവിലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ദമ്പതികൾ കവർന്ന സ്വർണം കണ്ടെടുത്തു. മുളക്കുഴ കാരക്കാട് തടത്തിൽ മേലേതിൽ രാഖി (31), ഭർത്താവ് പന്തളം കുളനട കുരമ്പാല മാവിള തെക്കേതിൽ രതീഷ് എസ്. നായർ (36) എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്.
നാഗർകോവിലിലാണ് അഞ്ചര പവെൻറ ആഭരണം വിറ്റത്. 1,70,000 രൂപ ലഭിച്ചു. ആ തുക കനറാ ബാങ്കിൽ നിക്ഷേപിച്ചു. 1,60,000 രൂപ ഇവരുടെ അക്കൗണ്ടിൽ അവശേഷിക്കുന്നുണ്ട്. മെഡിക്കൽ സ്റ്റോറിലും തെളിവെടുപ്പ് നടത്തി. കന്യാകുമാരി വിവേകാനന്ദപുരത്തെ അഞ്ചുഗ്രാമം എന്ന സ്ഥലത്താണ് ഇവർ വാടകക്ക് താമസിച്ചിരുന്നത്. പ്രതികളെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി. ഓച്ചിറ, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ സമാനമായ കേസിൽ തെളിവെടുപ്പ് നടത്തും.
ചേർത്തല സ്വദേശി വിവേകിനെയാണ് (26) മാർച്ച് 18ന് ഉച്ചയോടെ ചെങ്ങന്നൂരിെല ഹോട്ടലിൽ വിളിച്ചുവരുത്തി ഉറക്കഗുളിക കലർത്തി മയക്കിയ ശേഷം ആഭരണങ്ങളും സ്മാർട്ട് ഫോണും അപഹരിച്ചത്. ദമ്പതികളായ രതീഷും രാഖിയും കഴിഞ്ഞ 17ന് ചെങ്ങന്നൂരിലെത്തി വെള്ളാവൂർ ജങ്ഷനിലെ ലോഡ്ജിലും ആശുപത്രി ജങ്ഷനിെല മറ്റൊരു ലോഡ്ജിലും മുറിയെടുത്തു.
ഫേസ്ബുക്ക് മെസഞ്ചറിലൂടെയാണ് രാഖി വിവേകുമായി സൗഹൃദം സ്ഥാപിച്ചത്. ഇതിന് ശാരദ ബാബു എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് രാഖി ഉപയോഗിച്ചത്. രാഖി ഐ.ടി ഉദ്യോഗസ്ഥയാണെന്നും സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നതാെണന്നും പറഞ്ഞാണ് സൗഹൃദത്തിെൻറ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.