Honey Trap Robbery

ഹണി ട്രാപ്പ് കവർച്ച: ഒരാൾ കൂടി പിടിയിൽ

ചിറ്റൂർ: കൊല്ല​ങ്കോട് സ്വദേശിയായ ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിചള്ളയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണവും ആഭരണവും തട്ടിയ കേസിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. നല്ലേപ്പിള്ളി തെക്കേദേശം പന്നിപ്പെരുന്തലയിൽ രഞ്ജിത്താണ് (35) കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായത്.

അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആറു പേർകൂടി തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗൂഡല്ലൂരിൽ താമസിക്കുന്ന മഞ്ചേരി സ്വദേശിനി മൈമൂന (44), കുറ്റിപ്പള്ളം പാറക്കാൽ സ്വദേശി എസ്. ശ്രീജേഷ് (24) എന്നിവരെ വ്യാഴാഴ്ച റിമാൻഡ് ചെയ്തിരുന്നു.

ഭയന്നോടുന്നതിനിടെ കാലിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജിതിൻ, മുഖ്യസൂത്രധാരനെന്ന് കരുതുന്ന പ്രദീഷ് എന്നിവർ നിരീക്ഷണത്തിലാണ്.

Tags:    
News Summary - Honey Trap Robbery: One more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.