കൊച്ചിയിൽ സ്വകാര്യ ബസുകളുടെ ഹോണിനും മറികടക്കലിനും വിലക്ക്

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും ഹോ​ൺ മു​ഴ​ക്ക​രു​തെ​ന്നും മ​റ്റു വാ​ഹ​ന​ങ്ങ​ളെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​തെ ഇ​ട​തു​വ​ശ​ത്തു​കൂ​ടി മാ​ത്രം ഓ​ട​ണ​മെ​ന്നും ഹൈ​കോ​ട​തി. ഇ​തി​നാ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റും ആ​ർ.​ടി.​എ അ​ധി​കൃ​ത​രും ഉ​ത്ത​ര​വി​റ​ക്ക​ണം.

ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ​ക്ക് വീ​തി കു​റ​വാ​യ​തി​നാ​ൽ ഓ​ട്ടോ​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്ക​ണം. എ​ണ്ണം കൂ​ടി​യാ​ൽ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ൾ​ക്ക് താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റി​സ് അ​മി​ത് റാ​വ​ൽ വ്യ​ക്ത​മാ​ക്കി.കൊ​ച്ചി ന​ഗ​ര​ത്തി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ പെ​ർ​മി​റ്റ് നി​ഷേ​ധി​ച്ച ആ​ർ.​ടി.​എ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ ഉ​ൾ​പ്പെ​ടെ 18 ഓ​ട്ടോ​യു​ട​മ​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് സിം​ഗി​ൾ​ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്. സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾ​ക്കും സ്പീ​ഡ് ലി​മി​റ്റ് ക​ർ​ശ​ന​മാ​ക്ക​ണം. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം ത​ട​യാ​ൻ വേ​ഗ​പ്പൂ​ട്ട്​ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കൊ​ച്ചി​യി​ൽ മാ​ത്ര​മ​ല്ല, മ​റ്റു ജി​ല്ല​ക​ളി​ലും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് മി​ക്ക ഓ​ട്ടോ​റി​ക്ഷ​ക​ളും സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച​ല്ല, ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ചാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. റോ​ഡി​ൽ നി​ർ​ത്തി ആ​ളെ​യെ​ടു​ത്തും ആ​ളു​ക​ളെ അ​പ​ക​ട​ക​ര​മാ​യി കു​ത്തി​നി​റ​ച്ചു​മൊ​ക്കെ​യാ​ണ് ഓ​ട്ടോ​യോ​ടു​ന്ന​ത്.

സ്വ​കാ​ര്യ ബ​സു​ക​ളും വ്യ​ത്യ​സ്ത​മ​ല്ല, കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കും​വി​ധം മ​റ്റു വാ​ഹ​ന​ങ്ങ​ളെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തും നി​ര​ന്ത​രം ഹോ​ൺ മു​ഴ​ക്കി​യു​മാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​ർ​വി​സ്.

15 വ​ർ​ഷം പി​ന്നി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ർ​വി​സ് ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​ല്ലെ​ന്നാ​ണെ​ങ്കി​ലും മി​ക്ക ബ​സു​ക​ളും വ​ലി​യ പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന​വ​യാ​ണ്. 15 വ​ർ​ഷം പി​ന്നി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്നു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ണ്ട്.

ഇ​ത്ത​രം ഇ​ള​വു​ക​ൾ ന​ൽ​കാ​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ വി​ധി​യു​ടെ പ​ക​ർ​പ്പ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ഓ​ഫി​സ് മു​ഖേ​ന സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്കും ആ​ർ.​ടി.​എ അ​ധി​കൃ​ത​ർ​ക്കും ന​ൽ​കാ​നും സിം​ഗി​ൾ​ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Horn and overtaking of private buses banned in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.