മലപ്പുറം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കാണികൾ കൂട്ടത്തോടെ ഒഴുകിയതോടെ സംസ്ഥാന കുതിരയോട്ട മത്സരം നിർത്തിവെപ്പിച്ചു. മലപ്പുറം ജില്ല ഹോഴ്സ് റൈഡേഴ്സിെൻറ നേതൃത്വത്തിൽ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന മത്സരം വീക്ഷിക്കാൻ ആയിരക്കണക്കിനുപേർ ഞായറാഴ്ച രാവിലെ തന്നെ എത്തിയിരുന്നുത്.
മത്സരം തുടങ്ങുന്നതിന് മുമ്പ് സ്റ്റേഡിയവും പവിലിയനുമെല്ലാം കാണികളാൽ നിറഞ്ഞു. പത്തുമണിയോടെ എം.എസ്.പി അസി. കമാൻഡൻറ് ഹബീബുറഹ്മാൻ ഫ്ലാഗ്ഓഫ് ചെയ്തു. കുതിരക്കുളമ്പടിയേറ്റ് പൊടിപടലങ്ങൾ നിറഞ്ഞ ഗ്രൗണ്ടിൽ തിങ്ങിനിറഞ്ഞ ജനം ആവേശത്തിലായി. കുതിച്ചുപാഞ്ഞ കുതിരകൾക്ക് കടിഞ്ഞാണിടാൻ, പേക്ഷ അധികസമയം വേണ്ടിവന്നില്ല.
കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പരാതിയിൽ മലപ്പുറം സി.ഐയുടെ നിർദേശത്തെത്തുടർന്ന് ഉച്ചക്ക് 12ഓടെ മത്സരം നിർത്തി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് അഞ്ച് ഭാരവാഹികൾക്കെതിരെയും കണ്ടാലറിയുന്ന 200 പേർെക്കതിരെയും മലപ്പുറം പൊലീസ് കേസെടുത്തു.
പങ്കെടുത്ത 50 കുതിരകളും ആദ്യ റൗണ്ട് പൂർത്തിയാക്കിയിരുന്നു. വാഹനങ്ങളിൽ കുടുംബസമേതമാണ് കാണാൻ പലരുമെത്തിയത്. ഇത് ഗതാഗക്കുരുക്കും സൃഷ്ടിച്ചു. രാവിലെ എട്ട് മുതൽ പ്രാഥമിക റൗണ്ട് മത്സരവും വൈകീട്ട് മൂന്നിന് ശേഷം ഫൈനൽ മത്സരവുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഒരു സമയം ഒരു കുതിര എന്ന നിലയിലായിരുന്നു ഒാട്ടം.
400 മീറ്റർ ട്രാക്കിൽ കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്നവയാണ് വിജയികളായത്. പ്രാഥമിക റൗണ്ടിൽ കോട്ടക്കൽ ഹംസക്കുട്ടിയുടെ എയ്ഞ്ചൽ 29.572 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനം നേടി. പൊന്നാനി ഹോഴ്സ് റൈഡേഴ്സ് അക്കാദമി 29.783 സെക്കൻഡിൽ പൂർത്തിയാക്കി രണ്ടാമതും സൂപ്പി എപ്പിക്കാടിെൻറ ദുൽ ദുൽ കുതിര 29.94 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മൂന്നാമതുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.