കൊച്ചി: സ്വകാര്യ ആശുപത്രികളിൽ പലതും ആഡംബര ഹോട്ടലുകെളക്കാൾ കൂടുതൽ നിരക്ക് വാങ്ങുന്നവയെന്ന് ഹൈേകാടതി. നഴ്സുമാർക്ക് ശമ്പളം കൂട്ടുേമ്പാൾ ആ തുകകൂടി രോഗികളിൽനിന്നുതന്നെ ആശുപത്രി അധികൃതർ ഇൗടാക്കുകയും ചെയ്യും. ഡോക്ടർമാർക്ക് നൽകുന്ന ശമ്പളക്കാര്യത്തിൽ പരിധി വ്യവസ്ഥ എന്തെങ്കിലും ഉണ്ടോയെന്നും സിംഗിൾ ബെഞ്ച് ആരാഞ്ഞു. നഴ്സുമാരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട വിജ്ഞാപനം ചോദ്യം ചെയ്യുന്നവയടക്കം ഹരജികൾ പരിഗണിക്കെവയാണ് കോടതിയുടെ വാക്കാൽ പരാമർശങ്ങൾ. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്, കണ്ണൂര്‍ ലൂര്‍ദ് ആശുപത്രി എം.ഡി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിൽ കക്ഷിചേരാൻ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ അപേക്ഷ നൽകിയ പശ്ചാത്തലത്തിലാണ് ഹരജികൾ പരിഗണിച്ചത്.
ഹൈകോടതി നിര്‍ദേശപ്രകാരം നഴ്സുമാരുടെ സംഘടനയും ആശുപത്രി മാനേജ്മെൻറുകളും തമ്മില്‍ ചര്‍ച്ച നടക്കുമ്പോഴാണ് സര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കിയതെന്നായിരുന്നു അസോസിയേഷെൻറ വാദം. മധ്യസ്ഥ ചര്‍ച്ച തൊഴില്‍ത്തര്‍ക്കം സംബന്ധിച്ചാണെന്നും നഴ്സുമാരുടെ ചുരുങ്ങിയ വേതനം സംബന്ധിച്ചല്ലെന്നും സര്‍ക്കാര്‍ മറുപടി നല്കി.
നഴ്സുമാരുടെ സംഘടന സര്‍ക്കാറിനെ ബന്ദിയാക്കിയിരിക്കുകയാണെന്നും ഈ സംഘടന വിചാരിച്ചാല്‍ ആരോഗ്യമേഖല തകരുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും അസോസിയേഷന് വാദിച്ചു.
ശമ്പളത്തില്‍ 150 ശതമാനം വര്‍ധനക്കാണ് സർക്കാർ നീങ്ങുന്നത്. തമിഴ്നാട്ടില്‍ ഇവിടേത്തതിനെക്കാൾ വളരെ കുറഞ്ഞ ശമ്പളമാണ് നിലവിലുള്ളതെന്നും അസോസിയേഷൻ വാദിച്ചു. ഇൗ മാസം 28നുശേഷം അന്തിമ വിജ്ഞാപനമിറക്കാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കേസില്‍ കക്ഷിചേര്‍ന്ന യുനൈറ്റഡ് നഴ്സസ് അസോസിയേഷനെ മാത്രം കേട്ടാല്‍ പോരെന്നും മറ്റുയൂനിയനുകളെകൂടി കേള്‍ക്കണമെന്നും ആശുപത്രി അസോസിയേഷന് തുടർവാദം ഉന്നയിച്ചു. നഴ്സസ് അസോസിയേഷനെ കേസിൽ കക്ഷിചേർത്ത കോടതി കേസ് ഇൗ മാസം 27ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.