കൊച്ചി: സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തിൽ കുടിവെള്ള പരിശോധന കർശനമാക്കാൻ ഭക്ഷ്യസുരക്ഷവകുപ്പ്. ഹോട്ടലുകളിലും തട്ടുകടകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകാൻ അധികൃതർ നിർദേശം നൽകി. പ്രളയശേഷം മിക്ക കുടിവെള്ള സ്രോതസ്സുകളും മലിനമാണ്.
വീടുകളിലെയും മറ്റും കുടിവെള്ള സ്രോതസ്സുകൾ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ ക്ലോറിനേഷൻ ചെയ്ത് ശുദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ടാങ്കറുകളിൽ ഹോട്ടലുകളിലേതടക്കം കൊണ്ടുവരുന്ന വെള്ളത്തിെൻറ സ്രോതസ്സുകൾ പലതും ഇപ്പോഴും മലിനമാണ്. അതിനാൽ ഹോട്ടലുകളിൽ എത്തുന്ന കുടിവെള്ളത്തിെൻറ ഗുണനിലവാരം ഉറപ്പാക്കാൻ ഉടമകളോട് നിർദേശിച്ചിട്ടുണ്ട്.
പരിശോധനഫലത്തിെൻറ പകർപ്പും ഹോട്ടലുകളിൽ സൂക്ഷിക്കണം. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ എത്തുമ്പോൾ ഇത് കാണിക്കണം. ഗുരുതരപ്രശ്നങ്ങൾ കണ്ടെത്തുന്ന വെള്ളത്തിെൻറ സാമ്പിളുകൾ ഉദ്യോഗസ്ഥരെത്തി പരിശോധനക്ക് അയക്കും.
ഹോട്ടലുകൾക്ക് പുറമെ ജ്യൂസ് കടകൾ നടത്തുന്നവരും കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. എലിപ്പനി മലിന ജലത്തിലൂടെ പകരുന്നതിനാൽ അതിജാഗ്രതയാണ് എടുത്തിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തിളപ്പിച്ചാറിയ വെള്ളം നൽകുന്നതിൽ വീഴ്ചവരുത്തിയാൽ കർശന നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.