ഞായറാഴ്ച പുറത്തിറങ്ങുമ്പോൾ ശ്രദ്ധവേണം; ഒമ്പത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർധിക്കുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രീ സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രീ സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രീ സെൽഷ്യസ് വരെ കൂടുതലാണിത്. 

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

  • പ​ക​ല്‍ 11 മ​ണി മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്നു വ​രെ നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം തു​ട​ര്‍ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക.
  • നി​ര്‍ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ര്‍ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ള്‍ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.
  • അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക. പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ പാ​ദ​ര​ക്ഷ​ക​ള്‍ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും.
  • പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക. ഒ.​ആ​ര്‍.​എ​സ് ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
  • മാ​ര്‍ക്ക​റ്റു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, മാ​ലി​ന്യ​ശേ​ഖ​ര​ണ-​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ തീ​പി​ടു​ത്ത​ങ്ങ​ള്‍ വ​ര്‍ധി​ക്കാ​നും വ്യാ​പി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഫ​യ​ര്‍ ഓ​ഡി​റ്റ് ന​ട​ത്തേ​ണ്ട​തും കൃ​ത്യ​മാ​യ സു​ര​ക്ഷാ മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ഇ​വ​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​വ​രും സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്കു​ക.
  • ചൂ​ട് അ​ധി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന​വ​രും വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കാ​ട്ടു​തീ ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. വ​നം വ​കു​പ്പി​ന്റെ നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം.
  • കി​ട​പ്പ് രോ​ഗി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍ പ​ക​ല്‍ 11 മ​ണി മു​ത​ല്‍ 3 മ​ണി വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കാ​തെ​യി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം വി​ഭാ​ഗ​ങ്ങ​ള്‍ക്ക് എ​ളു​പ്പ​ത്തി​ല്‍ സൂ​ര്യാ​ഘാ​തം ഏ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍ത്തേ​ണ്ട​താ​ണ്.
  • ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ ഓ​ണ്‍ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ ഉ​ച്ച സ​മ​യ​ത്തു (രാ​വി​ലെ 11 മു​ത​ല്‍ വൈ​കി​ട്ട് 3 വ​രെ ) സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​താ​ത് സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. അ​വ​ര്‍ക്കു ചൂ​ട് ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം ന​ട​ത്താ​ന്‍ നി​ര്‍ദേ​ശം ന​ല്‍കു​ക​യും, അ​തു​പോ​ലെ, ആ​വ​ശ്യ​മെ​ങ്കി​ല്‍ യാ​ത്ര​ക്കി​ട​യി​ല്‍ അ​ല്പ​സ​മ​യം വി​ശ്ര​മി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ല്‍കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്.
  • മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ച്ച​സ​മ​യ​ത്ത് കു​ട​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യും നേ​രി​ട്ട് വെ​യി​ല്‍ ഏ​ല്‍ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യു​ക. ജോ​ലി​യി​ല്‍ ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു കു​ടി​വെ​ള്ളം ന​ല്‍കി നി​ര്‍ജ​ലീ​ക​ര​ണം ത​ട​യു​വാ​ന്‍ സ​ഹാ​യി​ക്കു​ക.
  • യാ​ത്ര​യി​ലേ​ര്‍പ്പെ​ടു​ന്ന​വ​ര്‍ ആ​വ​ശ്യ​മാ​യ വി​ശ്ര​മ​ത്തോ​ടെ യാ​ത്ര തു​ട​രു​ന്ന​താ​കും ന​ല്ല​ത്. വെ​ള്ളം ക​യ്യി​ല്‍ ക​രു​തു​ക. നി​ര്‍മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍, മ​റ്റേ​തെ​ങ്കി​ലും കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കു​ക. ജോ​ലി​യി​ല്‍ ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പ് വ​രു​ത്തു​ക.
  • ഉ​ച്ച​വെ​യി​ലി​ല്‍ ക​ന്നു​കാ​ലി​ക​ളെ മേ​യാ​ന്‍ വി​ടു​ന്ന​തും മ​റ്റു വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ വെ​യി​ല​ത്ത് കെ​ട്ടി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. മൃ​ഗ​ങ്ങ​ള്‍ക്കും പ​ക്ഷി​ക​ള്‍ക്കും ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക. കു​ട്ടി​ക​ളെ​യോ വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ​യോ പാ​ര്‍ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​രു​ത്തി പോ​കാ​ന്‍ പാ​ടി​ല്ല. ജ​ലം പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ക്കാ​നും മ​ഴ ല​ഭി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.
  • നി​ര്‍ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ ക​യ്യി​ല്‍ ക​രു​തു​ക. അ​സ്വ​സ്ഥ​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ ഉ​ട​നെ വി​ശ്ര​മി​ക്കു​ക​യും വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ചെ​യ്യു​ക.
  • കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ​യും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ള്‍ ശ്ര​ദ്ധി​ക്കു​ക​യും അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ക. കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ വേ​ണം ജാ​ഗ്ര​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കേ​ണ്ട​തും, ക്ലാ​സ്സ് മു​റി​ക​ളി​ല്‍ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​തു​മാ​ണ്.
  • പ​രീ​ക്ഷാ​ക്കാ​ല​മാ​യാ​ല്‍ പ​രീ​ക്ഷാ​ഹാ​ളു​ക​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. കു​ട്ടി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ വെ​യി​ലേ​ല്‍ക്കു​ന്ന അ​സം​ബ്ലി​ക​ളും മ​റ്റ് പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്.
  • കു​ട്ടി​ക​ളെ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന സ്‌​കൂ​ളു​ക​ള്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്ന്​ വ​രെ കു​ട്ടി​ക​ള്‍ക്ക് നേ​രി​ട്ട് ചൂ​ട് ഏ​ല്‍ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക. അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ള്‍ക്ക് ചൂ​ട് ഏ​ല്‍ക്കാ​ത്ത ത​ര​ത്തി​ലെ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ അ​താ​ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
Tags:    
News Summary - Hot weather yellow alert in several districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.