സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ചതായി പരാതി

കുട്ടനാട്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ചതായി പരാതി. നാരകത്ര കൃഷ്ണപുരത്ത് സതീഷാണ് പരാതി നൽകിയത്. ബ്രാഞ്ച് സെക്രട്ടറി പുത്തൻ പറമ്പിൽ ബൈജുവും ബന്ധുക്കളുൾ​െപടെ മൂന്നോളം പേർ ചേർന്ന് വീട് ആക്രമിച്ചതായാണ് പരാതി. ചൊവ്വാഴ്ച വൈകീട്ട് സമീപത്തെ ക്ഷേത്രത്തിൽ വെച്ച് സതീഷും ബൈജുവുമായി വാക്കുതർക്കം ഉണ്ടായതായും പറയുന്നു. ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്​തതായി പറയുന്നു.

Tags:    
News Summary - house attacked in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.