പെരുവള്ളൂർ: ലൈഫ് ഭവന നിർമാണ പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഗുണഭോക്താക്കൾക്കും വീട് അനുവദിച്ച സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്തായി പെരുവള്ളൂർ. പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കലാം അധ്യക്ഷത വഹിച്ചു. നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും പദ്ധതി നിർവഹണത്തിന് മികച്ച സേവനം ചെയ്ത വി.ഇ.ഒ സുഗതനെ ആദരിക്കലും എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആലിപ്പറ്റ ജമീല മുഖ്യപ്രഭാഷണം നടത്തി.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സി.സി. ഫൗസിയ, പി.കെ. റംല, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ. ഹംസ ഹാജി, യു.പി. മുഹമ്മദ്, തസ്ലീന സലാം, ലൈഫ് മിഷൻ ജില്ല കോ ഓഡിനേറ്റർ ദേവകി, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇസ്മായിൽ കാവുങ്ങൽ, വാർഡ് അംഗങ്ങളായ ഉമൈബ മുനീർ, ബഷീർ അരീക്കാട്ട്,
കോയ മോൻ കൊണ്ടാടൻ, പി.കെ. സൈതു, ടി.പി. സൈതലവി, ഷാഹിദ സ്വാലിഹ്, സൈതലവി പൂങ്ങാടൻ, സുനിൽ, മുഹ്സിന ശിഹാബ്, ഹബീബ ലത്തീഫ്, അസൂറ കോയ കാട്ടീരി, ആയിശ ഫൈസൽ, ഷെറീന ജാസിൽ, പാർട്ടി പ്രതിനിധികളായി എ.സി. അബ്ദുറഹിമാൻ ഹാജി, ഇരുമ്പൻ മുഹമ്മദ് ഹസ്സൻ, കെ.കെ. മുസ്തഫ, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് തങ്ക വേണു ഗോപാലൻ സ്വാഗതവും സെക്രട്ടറി എം. ശൈലജ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.