പുത്തൂര്‍: സുവോളജിക്കല്‍ പാർക്ക് നിർമാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി വീട്ടമ്മയെ ആക്രമിച്ചു. പുത്തൂര്‍ കുരിശുമൂലയില്‍ എളംത്തോളി വീട്ടില്‍ സുന്ദരെൻറ ഭാര്യ ഷീലയെയാണ് (51) ആക്രമിച്ചത്. പരിക്കേറ്റ ഇവരെ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് എഴോടെയാണ് സംഭവം. ഇവര്‍ ഒറ്റക്ക് വീട്ടില്‍ ടി.വി.കാണുന്നതിനിടയിലാണ് യുവാവ് മുൻവശത്തെ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ട് പിറകിലൂടെ എത്തി വടികൊണ്ട് തല്ലിയത്. ഷീലയുടെ കരച്ചില് കേട്ട് സമീപവാസി ഓടിയെത്തിയതോടെ യുവാവ് രക്ഷപ്പെട്ടു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. യുവാവ് കേരളം വിട്ടതായി സംശയിക്കുന്നു. ആക്രമണത്തിെൻറ കാരണം വ്യക്തമല്ല.
പാർക്ക് നിർമാണത്തിെൻറ ഭാഗമായി 300 ഓളം ഇതരസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. എന്നാല്‍ ഇവരെ സംബന്ധിച്ച വിവരങ്ങളില്ല. സംഭവം അറിഞ്ഞതോടെ നാട്ടുകാര്‍ പാര്‍ക്കിെൻറ നിർമാണ കരാറുകാരെ കണ്ട് പ്രതിഷേധം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.